മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. ഏറെക്കാലത്തെ ഇടവേളക്ക് ശേഷം 2022ലാണ് നവ്യ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്.
സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് ആണ് താരം. ഇപ്പോഴിതാ നടി നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മകൻ സായിയുടെ ക്യാമറയിൽ മോഡലായി നിൽക്കുന്ന നവ്യയെ ചിത്രങ്ങളിൽ കാണാം. നവ്യയുടെയും മകന്റെയും ബാലി യാത്രയിൽ പകർത്തിയ ചിത്രങ്ങളാണിത്.
ബ്രാലെറ്റും സ്കർട്ടും ധരിച്ചുള്ള മോഡേൺ ചിത്രങ്ങളാണ് നവ്യ ഷെയർ ചെയ്തത്. നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കോളജ് കുട്ടിയെപ്പോലെ തോന്നുമെന്നുമാണ് ആരാധകരുടെ കമന്റുകൾ. ഫോട്ടോഗ്രാഫർ ആരെന്ന് നവ്യ പറയുന്നില്ലെങ്കിലും ഫോട്ടോയിലുള്ള ഗ്ലാസിൽ മൊബൈലിൽ ചിത്രമെടുക്കുന്ന സായിയെ കാണാൻ സാധിക്കും. അതേസമയം താരത്തിന്റെ ഗ്ലാമറസ് ചിത്രത്തിന് നെഗറ്റിവ് കമന്റുകളും വരുന്നുണ്ട്. മോഡേൺ വസ്ത്രം നവ്യയ്ക്ക് ചേരുന്നില്ലന്നാണ് ഒരു കൂട്ടർ പറയുന്നത്.
വിവാഹശേഷം ഏറെക്കാലം സിനിമയിൽ ഇടവേളയെടുത്ത താരം 2022ൽ ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തിയിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനെ’യാണ് നവ്യുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകർക്കു മുന്നിലെത്താറുണ്ട്.