തിരുവനന്തപുരം : ഹഡ്‌കോ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസൈൻ അവാർഡുകളിൽ ചെലവ് കുറഞ്ഞ ഗ്രാമീണ / നഗര ഭവന വിന്യാസം നൂതനമായ എമർജിംഗ് & ഡിസാസ്റ്റർ റെസിസ്റ്റൻ്റ് ടെക്നോളജി വിഭാഗത്തിൽ അവാർഡ് ആർക്കിടെക്റ്റ് എൻ എസ് അഭയകുമാറിന് ലഭിച്ചു. പ്രളയദുരിതാശ്വാസ ഭവന പദ്ധതിയായ ഭൂമിക പദ്ധതിയുടെ കീഴിൽ ചെറുതന വില്ലേജിൽ 10 വീടുകൾ നിർമ്മിച്ച പദ്ധതി പ്രൊജക്റ്റ് ഭൂമികയ്ക്കാണ് അവാർഡ് ലഭിച്ചത് .
2018ലെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ദുരന്തത്തെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. ഇന്ത്യ ഹാബിറ്റാറ് സെന്റർ ഡൽഹിയിലെ സ്റ്റെയിൻ ഓഡിറ്റോറിയത്തിൽ നടന്ന 54-ാം സ്ഥാപക ദിനാഘോഷത്തിൽ ഹഡ്‌കോ ഡയറക്ടർ അവാർഡ് സമ്മാനിച്ചു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ സഞ്ജയ് കുൽശ്രേഷ്ഠയിൽ നിന്ന് അഭയകുമാർ അവാർഡ് ഏറ്റുവാങ്ങി.
“വർഷത്തിൽ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ചെറുതനയിൽ വെള്ളപ്പൊക്കം അനുഭവപ്പെടാറുണ്ട്. പരിമിതമായ റോഡുള്ള വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തിൻ്റെ ഭൂപ്രകൃതി പരിഗണിക്കുമ്പോൾ വെള്ളപ്പൊക്കമുണ്ടാകാനാകാനുള്ള സാധ്യത കൂടുതലാണ്. കിണർ വളയങ്ങൾ, പ്രികാസ്റ് സിമന്റ് തൂണുകൾ ഫെറോ സിമന്റ് തുടങ്ങിയ നിർമാണ മാര്ഗങ്ങളിലൂടെ ശാസ്ത്രീയമായ രീതിയിലാണ് ഈ വീടുകൾ നിർമിച്ചിരിക്കുന്നത് എന്ന് ആർക്കിടെക്ട് അഭയകുമാർ പറഞ്ഞു.