എന്തൊക്കെ പറഞ്ഞാലും നീതിയെന്നൊന്ന് നടപ്പായേ മതിയാകൂ. അതിപ്പോ ജനപ്രതിനിധികളുടെ പക്കലാണെങ്കിലും ബസ് ഡ്രൈവറുടെ പക്കലാണെങ്കിലും. അതാണ് ലോക നിയമം. കേരള പോലീസിന്റെ കരണക്കുററിക്കിട്ടാണ് മനുഷ്യാവകാശ കമ്മിഷന്‍ അടിച്ചിരിക്കുന്നത്. മേയറുടെ പരാതിയിന്‍മേല്‍ നടപടി എടുത്ത പോലീസ് എന്തുകൊണ്ടാണ് ഡ്രൗവര്‍ യദുവിന്റെ പരാതിയിന്‍മേല്‍ നടപടി എടുക്കാതിരുന്നത്. ഇതാണ് പ്രസക്തമാകുന്ന ചോദ്യം. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയിരിക്കുകയാണ് മനുഷ്യാവകാശ കമ്മിഷന്‍.
കെ.എസ്.ആര്‍.ടി.സി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കേേന്റാണ്‍മെന്റ് എസ്.എച്ച്.ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു.
മേയ് 9ന് തിരുവനന്തപുരത്ത് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. നേമം സ്വദേശി എല്‍. എച്ച്. യദു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ആര്യാ രാജേന്ദ്രന്‍, ഡി. എന്‍. സച്ചിന്‍ ദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേര്‍, എന്നിവര്‍ക്കെതിരെയാണ് പരാതി. ഏപ്രില്‍ 27ന് കെ.എസ്.ആര്‍.ടി.സി ബസിന്റെ യാത്ര തടസ്സപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തു. ഏപ്രില്‍ 27ന് രാത്രി പത്തരയ്ക്ക് കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല.
ബസിന്റെ മുന്‍ഭാഗത്തുള്ള ക്യാമറകള്‍ പരിശോധിച്ചാല്‍ നടന്നത് ബോധ്യമാവും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തു. കന്റോണ്‍മെന്റ് എസ്.എച്ച്.ഒയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഒരു ആവശ്യം. ഒന്നു മുതല്‍ അഞ്ചു വരെയുള്ള എതിര്‍കക്ഷികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാന്‍ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, എം.എല്‍.എക്ക് എതിരെയും മേയര്‍ക്ക് എതിരെയും നടത്തുന്ന സോ,്‌യല്‍ മീഡിയ അവഹേളനത്തിനെതിരേ സി.പി.എം രംഗത്തു വന്നിട്ടുണ്ട്. ഡ്രൈവര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നാണ് എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. ഇതിനു ശേഷം ഡി.വൈ.എഫ്.ഐ മേയര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. പിന്നാലെ എ.എ. റഹീം എം.പിയും മേയര്‍ക്കു വേണ്ടി വാര്‍ത്താ സമ്മേളം വിളിച്ചു. സച്ചിന്‍ദേവ് ബസില്‍ കയറിയത് തമ്പാനൂരില്‍ ഇറങ്ങാന്‍ വേണ്ടിയാണെന്ന പുതിയ വാദമാണ് റഹീം ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ കേസില്‍ പുതിയ വഴിത്തിരിവും ഉണ്ടായിരിക്കുകയാണ്. കാറില്‍ വന്ന കുടംബത്തെ നടുറോഡില്‍ ഇറക്കിവിട്ടിട്ട് സച്ചിന്‍ എന്തിന് തമ്പാനൂരേക്ക് ടിക്കറ്റെടുക്കാന്‍ ബസില്‍ കയറിയെന്ന ചോദ്യം ഉയരുകയാണ്.
ഇങ്ങനെ നിരന്തരം മാറ്റിമാറ്റി വിഷയത്തെ മര്‌റൊരു തലത്തിലേക്കെത്തിക്കാനുള്ള ശ്രമം ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. മേയറെ മോശം ആംഗ്യം കാണിച്ചിട്ടുണ്ടെങ്കില്‍ അതിന തെളിവോടു കൂടി പരാതിപ്പെടണം. അതുണ്ടായിട്ടുണ്ടോ. എന്നാല്‍, ഡരൈവറുടെ പരാതിക്കടിസ്ഥാനമായ തെളിവുകളെല്ലാം ഉണ്ടായിരുന്നിട്ടും കേസെടുക്കാന്‍ മടി കാണിച്ച പോലീസിന് നിയം വഴി സഞ്ചരിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ വേണ്ടിവന്നു.