ലഖ്‌നൗ: കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞടുപ്പിൽ മത്സരിക്കില്ല. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന് വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.
എന്നാൽ രാഹുൽ ഗാന്ധിയെ ഇവിടെ മത്സരിപ്പിക്കാനാണ് നേതൃത്വം ഉദേശിക്കുന്നത്. ഇതോടെ രാഹുൽ അമേഠിയിൽ മത്സരിക്കില്ലെന്ന് ഏറെ കുറെ വ്യക്തമായി. പ്രിയങ്ക ഗാന്ധിയെ പ്രചരണത്തില്‍ സജീവമാക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.
അതേസമയം ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായുള്ള അവസാന വട്ട ചര്‍ച്ചകളിലാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അമേഠിയിലോ റായ്‍ബറേലിയിലോ മത്സരിച്ച് വിജയിച്ചാല്‍ തന്നെയും താൻ വയനാടിനെ കയ്യൊഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായാണ് ഖര്‍ഗെ സൂചിപ്പിച്ചിരുന്നത്.
ഒരുപക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സ്ഥരീകരണവും വൈകാതെ തന്നെ വരുമെന്നാണ് പ്രതീക്ഷ. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ്.
റായ്ബറേലിയിൽ ഇതുവരെ ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാളെയാണ് ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.