കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന പരാതിയില്‍ കേസെടുത്തു. മൂവാറ്റപുഴ സ്വദേശി രാജേഷ് ജി നായര്‍ക്കെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്. മാത്യൂ കുഴല്നാടന് എംഎല്‍എയുടെ പരാതിയിലാണ് കേസ്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയെ അയോധ്യയിലെ രാമക്ഷേത്രം, ബാബരി മസ്ജിദ് എന്നിവയുമായി ബന്ധപ്പെടുത്തി വ്യാജ വീഡിയോ നിര്‍മ്മിച്ചെന്നാണ് പരാതി. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ എഫ്ഐആര്‍ മൂവാറ്റുപുഴ പൊലീസിന് കൈമാറും.