ദോഹ: ഖത്തറിൽ ഈ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരിക്ഷണ വിഭാഗം. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റോടു കൂടിയ മഴയുണ്ടാകാനും കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. കൂടാതെ 9 അടി വരെ ഉയരത്തിൽ തിരമാലകളുണ്ടാകാമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
അതേ സമയം, ഇന്നലെ രാജ്യത്തിന്റെ മിക്കയിടങ്ങളിലും മഴ ലഭിച്ചു. വടക്കേയറ്റമായ അൽ റുവൈസിലാണ് കൂടുതൽ മഴ പെയ്തത് (29.9 മില്ലിമീറ്റർ). സൈലൈനിലും 20 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിച്ചിട്ടുണ്ട്. അൽ ഗുവൈരിയ അൽഖോർ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് പെയ്തത്.
ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് തലസ്ഥാന നഗരമായ ദോഹയിലാണ്. ഇവിടെ രാത്രി മാത്രമാണ് മഴ പെയ്തത്. 2.8 മില്ലിമീറ്റർ മഴയാണ് ദോഹയിൽ ലഭിച്ചത്.