കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു എ യിലെ പ്രമുഖ കമ്പനിയിലെ വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവരായിരിക്കണം.
1 . കാർപെന്റർ : 20 ഒഴിവുകൾ , ശമ്പളം : 1200 AED
2 . മേസൺ : 22 ഒഴിവുകൾ , ശമ്പളം : 1300 AED
3 . സ്റ്റീൽ ഫിക്സെർ : 43 ഒഴിവുകൾ , ശമ്പളം : 1200 AED
4 . അലൂമിനിയം ഫാബ്രിക്കേറ്റർ : 20 ഒഴിവുകൾ , ശമ്പളം : 1300 AED
5 . ഫർണിച്ചർ പെയിൻറ്റർ : 10 ഒഴിവുകൾ , ശമ്പളം : 1350 AED
6 . ഫർണിച്ചർ കാർപെന്റർ : 18 ഒഴിവുകൾ , ശമ്പളം : 1350 AED
7 . പ്ലമ്പർ : 6 ഒഴിവുകൾ , ശമ്പളം : 1500 AED
8 . എ.സി. ടെക്നീഷ്യൻ : 6 ഒഴിവുകൾ , ശമ്പളം : 1500 AED
9 . ഡക്റ്റ് മാൻ : 6 ഒഴിവുകൾ , ശമ്പളം : 1300 AED
10 . ഹെൽപ്പർ : 6 ഒഴിവുകൾ , ശമ്പളം : 1200 AED
വിസ, താമസം എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. ഈ റിക്രൂട്ട്മെൻ്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ പതിച്ചത്), പാസ്സ്പോർട്ട്, വിദ്യാഭ്യാസം, തൊഴിൽപരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം 2024 മെയ് 6-ാം തീയതിയ്ക്ക് മുന്നേ gcc@odepc.in എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /7736496574/9778620460.
Note: ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ല.