ഒരു സ്ത്രീ പൂര്‍ണതയില്‍ എത്തുന്നത് അവള്‍ ഒരമ്മയാകുമ്പോഴാണെന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ സ്ത്രീയെ സംബന്ധിച്ചടുത്തോളാം ഇത്രയും വേദനയും ബുദ്ധിമുട്ടും നിറഞ്ഞൊരു കാലയളവ് വേറെ ഇല്ലെന്ന് തന്നെ പറയാം. ആയിരം എല്ലുകള്‍ നുറുങ്ങുന്ന വേദനയാണ് പ്രസവ വേദനയ്ക്കുണ്ടാകുന്നത്.. ഇത്രയും വേദന സഹിച്ച് പ്രസവിച്ചിട്ടും ചിലര്‍ ആ കുഞ്ഞുങ്ങളെ നിഷ്‌കരുണം കഴുത്തു ഞെരിച്ചും, ശ്വാസം മുട്ടിച്ചും വെള്ളത്തില്‍ മുക്കിയും, റോഡില്‍ എറിഞ്ഞും കൊല്ലുന്നു. ഇത് പലപ്പോഴും പ്രസവാനന്തരം വരുന്ന ഡിപ്രഷന്‍ കാരണമാവാറുണ്ട്. എന്നാല്‍, ഇത്രയും വേദന സഹിച്ച് പ്രസവിക്കുന്ന അതേ കുഞ്ഞിനെ എങ്ങനെയാണ് അവര്‍ക്ക് തല്‍ക്ഷണം കൊല്ലാന്‍ സാധിക്കുന്നത്.
പ്രസവം എന്ന മാഹാസംഭവത്തെ എങ്ങനെയാണ് ഇവര്‍ കാണുന്നത്. ഒരു താമശയായിട്ടോ. അതോ ഒരു ജീവനെ ഭൂമിയിലേക്ക് ആനയിക്കുന്ന പ്രോസ്സസ് ആയിട്ടോ. ഇതില്‍ രണ്ടാമത് പറഞ്ഞതാണ് കൂടുതല്‍ ശരി. പ്രസവത്തിന്റെ പവിത്രത മറ്റൊരു പ്രവൃത്തിക്കുമില്ല. ജീവന്റെ തുടിപ്പിനെ പത്തുമാസം ചുമന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിച്ച്, അതിനെ ഭൂമിയിലേക്ക് കൊണ്ടു വരുന്ന ദൈവീകമായ നടപടി ക്രമങ്ങള്‍. അത് സ്ത്രീക്കല്ലാതെ മറ്റാര്‍ക്ക് ചെയ്യാനാകും. എന്താണ് പ്രസവം. എന്താണ് പ്രസവാനന്തര കാലഘട്ടം. എന്താണ് ഗര്‍ഭസ്ഥ കാലം. ഇതറിയുന്ന ആര്‍ക്കും ആ വേദനകളും അതിനു ശേഷമുള്ള സന്തോഷവും മനസ്സിലാക്കാനാകും. കൊച്ചിയില്‍ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. ചോരക്കുഞ്ഞിനെ കൊന്നത് പ്രസവിച്ച അമ്മയാണെന്ന് സമ്മതിക്കുമ്പോള്‍ പ്രസവം എന്നത് അത്രയ്ക്ക് സുഖമുള്ളൊരു ഏര്‍പ്പാടാണോ എന്ന് തോന്നിപ്പോകും.
ശരിക്കും അങ്ങനെയാണോ. അതോ കഷ്ടപ്പാട് നിറഞ്ഞതാണോ. ഗര്‍ഭധാരണം, പ്രസവം, പ്രസവാനന്തര കാലഘട്ടം എന്നിവ ഉള്‍പ്പെടുന്ന അമ്മയാകാനുള്ള പ്രക്രിയയാണ് പ്രസവം. ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീ വളരുന്ന ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നതു പോലെ, പ്രസവം കുട്ടിയുടെ ജനനമാണ്. പ്രസവത്തിനു ശേഷമുള്ള ഒരു കാലഘട്ടമാണ് പ്രസവാനന്തരം, ഈ കാലയളവില്‍ അമ്മയുടെ ശരീരം ഗര്‍ഭധാരണത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുകയും നവജാതശിശുവിനെ പരിപാലിക്കാന്‍ അവള്‍ ക്രമീകരിക്കുകയും ചെയ്യുന്നു. പ്രസവം എന്നത് സ്ത്രീകള്‍ക്ക് ഒരു പരിവര്‍ത്തന അനുഭവമാണ്, അതോടൊപ്പം ഒരു പുതിയ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും കൊണ്ടുവരുന്നു. ഒരു അമ്മയെന്ന നിലയില്‍, ഒരു സ്ത്രീയുടെ ശരീരവും മനസ്സും കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു.
അവള്‍ ഒരു പുതിയ റോളുമായി പൊരുത്തപ്പെടണം. പല സ്ത്രീകളും മാതൃത്വം ആവേശകരവും തൃപ്തികരവുമായ ഒരു സമയമായി കാണുന്നുണ്ട്. എന്നാല്‍ ഇത് വെല്ലുവിളി നിറഞ്ഞതാണ്. പ്രത്യേകിച്ച് ആദ്യമായി അമ്മമാര്‍ ആകുന്നവര്‍ക്ക്. പ്രസവസമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന ഒരു പ്രധാന മാറ്റം അവളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റമാണ്. ഗര്‍ഭപിണ്ഡത്തെ ഉള്‍ക്കൊള്ളുന്നതിനായി ഒരു സ്ത്രീയുടെ ശരീരത്തെ പല തരത്തില്‍ മാറ്റുന്നു. ശരീരഭാരം, സ്‌ട്രെച്ച് മാര്‍ക്കുകള്‍ അല്ലെങ്കില്‍ മറ്റ് ശാരീരിക മാറ്റങ്ങള്‍ എന്നിവ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
പ്രസവശേഷം വയറ്റില്‍ കുഞ്ഞില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടാന്‍ ഒരു സ്ത്രീയുടെ ശരീരം കുറച്ച് സമയമെടുക്കും. ഈ മാറ്റങ്ങള്‍ ശാരീരികവും വൈകാരികവുമാകാന്‍ സാധ്യതയുണ്ട്. പ്രസവശേഷം വളരെക്കാലം ഒരു സ്ത്രീയുടെയും കുഞ്ഞിന്റെയും ജീവിതത്തെ പ്രസവവും മുലയൂട്ടലും ബാധിക്കുന്നു. സ്ത്രീകള്‍ക്ക് ആരോഗ്യകരമായ ഗര്‍ഭധാരണവും പ്രസവാനന്തര അനുഭവവും ഉറപ്പാക്കാന്‍, ഈ കാലയളവില്‍ അവരെ പിന്തുണയ്ക്കണം.
പ്രസവസമയത്തെ ശാരീരിക മാറ്റങ്ങള്‍:
പ്രസവസമയത്ത്, വളരുന്ന ഭ്രൂണത്തെ ഉള്‍ക്കൊള്ളാന്‍ ഒരു സ്ത്രീയുടെ ശരീരം നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക്, ഈ മാറ്റങ്ങള്‍ ആവശ്യമാണ്. ശരീരഭാരം, സ്‌ട്രെച്ച് മാര്‍ക്കുകള്‍, ബ്രെസ്റ്റ് മാറ്റങ്ങള്‍ എന്നിവ കൂടാതെ, ഗര്‍ഭകാലത്ത് ഒരു സ്ത്രീക്ക് ശാരീരിക മാറ്റങ്ങള്‍ അനുഭവപ്പെടാം. അധിക അളവിലുള്ള രക്തവും ദ്രാവകവും, കുഞ്ഞ്, മറുപിള്ള, അമ്‌നിയോട്ടിക് ദ്രാവകം എന്നിവ ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അമിതഭാരം ഗര്‍ഭകാലത്തെ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രീക്ലാമ്പ്‌സിയ തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഗര്‍ഭകാലത്ത് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മറ്റൊരു ശാരീരിക മാറ്റമാണ് സ്തനങ്ങള്‍. മുലയൂട്ടുന്ന സമയത്ത്, സ്തനങ്ങള്‍ വലുതാകുകയും കൂടുതല്‍ സെന്‍സിറ്റീവ് ആകുകയും ചെയ്യുന്നു. അതിന്റെ ഫലമായി ചില സ്ത്രീകള്‍ക്ക് അസ്വസ്ഥതയും വേദനയും പോലും അനുഭവപ്പെടാം. എന്നിരുന്നാലും, ഇത് ഒരു സ്വാഭാവിക പ്രക്രിയയാണ്, കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ശരീരം തയ്യാറെടുക്കുന്നതായി സൂചിപ്പിക്കുന്നു.
പ്രസവ കാലത്തെ വൈകാരിക മാറ്റങ്ങള്‍:
പല സ്ത്രീകള്‍ക്കും, ഗര്‍ഭം ഒരു വൈകാരിക റോളര്‍കോസ്റ്റര്‍ ആയിരിക്കാം. പ്രസവസമയത്ത്, ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാനസികാവസ്ഥ, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകും. ഈ വൈകാരിക മാറ്റങ്ങള്‍ സാധാരണമാണ്, ഈ സമയത്ത് സ്വയം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മാനസികാവസ്ഥ മാറുന്നത് പ്രസവസമയത്ത് ഒരു സാധാരണ വൈകാരിക മാറ്റമാണ്. മാനസികാവസ്ഥയില്‍ പെട്ടെന്നുള്ള മാറ്റം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ സമ്മര്‍ദ്ദം മൂലമാകാം. ഈ മാനസികാവസ്ഥ നിയന്ത്രിക്കാന്‍, നിങ്ങളുടെ പങ്കാളിയുമായും പ്രിയപ്പെട്ടവരുമായും ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്.
ഗര്‍ഭകാലത്ത് ഉണ്ടാകുന്ന മറ്റൊരു സാധാരണ വൈകാരിക മാറ്റമാണ് ഉത്കണ്ഠ. പല സ്ത്രീകളും തങ്ങളുടെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും അവര്‍ക്ക് എങ്ങനെ നല്ല അമ്മമാരാകുമെന്നും അവരുടെ ജീവിതം എങ്ങനെ മാറുമെന്നും ആശങ്കപ്പെടുന്നു. ഉത്കണ്ഠ അമിതമാകുമ്പോള്‍, പിന്തുണ തേടുകയും ഒരു ആരോഗ്യപരിചരണ വിദഗ്ധനെ സമീപിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്തും വിഷാദരോഗം അപകടകരമാണ്. പിന്തുണയുടെ അഭാവം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, സമ്മര്‍ദ്ദം എന്നിവ ഈ പ്രശ്‌നത്തിന് കാരണമാകും. ദുഃഖം, നിരാശ, നിങ്ങള്‍ ഒരിക്കല്‍ ആസ്വദിച്ച പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യക്കുറവ് തുടങ്ങിയ വിഷാദരോഗ ലക്ഷണങ്ങള്‍ നിങ്ങള്‍ അനുഭവിക്കുമ്പോള്‍, നിങ്ങള്‍ ഡോക്ടര്‍മാരുടെ സഹായം തേടണം.
ഗര്‍ഭകാലം പൂര്‍ത്തീകരിയ്ക്കുന്ന സമയമായാല്‍, അതായത് ഒന്‍പതു മാസമായാല്‍ പിന്നെ പ്രസവത്തിനായുള്ള കാത്തിരിപ്പാണ്. പ്രസവ വേദന പലപ്പോഴും പലര്‍ക്കും തിരിച്ചറിയാന്‍ സാധിയ്ക്കാതെ വരുന്നു. പ്രത്യേകിച്ചും ആദ്യ പ്രസവമെങ്കില്‍. ഗര്‍ഭകാലത്തുടനീളം പല അസ്വസ്ഥകളും വേദനകളും ഗര്‍ഭിണിയ്ക്കുണ്ടാകുന്നത് സ്വാഭാവികമാണ്. പലരും ഇത്തരം സാധാരണ വേദനകളും മറ്റും പ്രസവ വേദനയായി തെറ്റിദ്ധരിയ്ക്കാറുമുണ്ട്. ഇതിനാല്‍ തന്നെ പ്രസവ വേദനയെന്നു കരുതി ഇടയ്ക്കിടെ ആശുപത്രിയിലേയ്ക്ക് ഓടുന്നവരും കുറവല്ല.
വാസ്തവത്തില്‍ പ്രസവമടുത്താലുള്ള ലക്ഷണങ്ങള്‍, വേദന അതിനെക്കുറിച്ചറിയണം. 37-38 ആഴ്ചകളിലാണ് ഈ ലക്ഷണം കാണിയ്ക്കുക. പ്രസവലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വജൈനല്‍ ഡിസ്ചാര്‍ജെന്നത്. ഇത് പല അവസരങ്ങളിലും ഉണ്ടാകുമെങ്കിലും ഇത് വ്യത്യസ്തമാണ്. വളരെ കട്ടി കൂടിയതാരിയ്ക്കും ഇത്. മ്യൂകസ് പ്ളഗ് വച്ച് സാധാരണ സെര്‍വിക്സ് ഭാഗം അടച്ചിരിയ്ക്കും. കുഞ്ഞ് പുറത്തു വരാറാകുമ്പോള്‍ ഈ ഭാഗം പുറത്തേയ്ക്കു പോകും. ഇത് കട്ടിയില്‍ പുറത്തു വരും. വജൈനല്‍ ഡിസ്ചാര്‍ജ് നിറമാകാം, അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തിലാകാം, അല്ലെങ്കില്‍ രക്തം കലര്‍ന്ന ഡിസ്ചാര്‍ജാകും. ഇത് പ്രസവമടുത്തതിന്റെ ലക്ഷണമാണ്.
രണ്ടാമത്തെ ലക്ഷണം കണ്‍ട്രാക്ഷനുകള്‍ ആണ്. യൂട്രസ് അയയുകയും മുറുകകയും ചെയ്യുന്നത്. ഇത് 7 മാസത്തില്‍ വരാറുണ്ട്. എന്നാല്‍ ഇത് പ്രസവത്തിന്റേതല്ല, ബ്രാസ്റ്റണ്‍ ഹിക്സ് കണ്‍ട്രാക്ഷനുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് പ്രസവ സമയത്തുണ്ടാകുന്നതില്‍ നിന്നും വ്യത്യസ്തമാണ്. പ്രസവ സമയത്ത് ഇത്തരം കണ്‍ട്രാക്ഷനുകള്‍ക്കൊപ്പം വേദനയുമുണ്ടാകും. ഇത് അല്‍പ സമയം വിശ്രമിച്ചാലും മാറില്ല. മാത്രമല്ല, 10 മിനിറ്റില്‍ ഇത്തരം കണ്‍ട്രാക്ഷനും വേദനയുമുണ്ടാകും. ചിലര്‍ക്ക് വയറു വേദനയുണ്ടാകും. ചിലര്‍ക്ക് കൊളുത്തിപ്പിടിച്ച പോലെയുള്ള വേദനയുണ്ടാകും. ചിലര്‍ക്ക് വയര്‍ മുഴുവനുമായി വേദനയുണ്ടാകും. ചിലര്‍ക്ക് വയറിളക്കം പോലെയുളള ലക്ഷണവുമുണ്ടാകും. പ്രത്യേകിച്ചും പ്രസവമടുത്ത സമയത്തെങ്കില്‍.
ഇത് പ്രസവ ലക്ഷണമാണ്. ഇതു പോലെ ബായ്ക്ക് പെയിന്‍ മറ്റൊരു ലക്ഷമാണ്. നടു വേദനയും ഇടുപ്പു വേദനയും കൂടുതലായി വരുന്നു. കിടന്നിട്ടും ഈ വേദനയുണ്ടാകുന്നുവെങ്കില്‍. പ്രത്യേകിച്ചും ഗര്‍ഭകാലത്ത് നടുവേദനയില്ലെങ്കില്‍ പ്രസവമടുത്ത സമയത്ത് ഇതുണ്ടാകുന്നുവെങ്കില്‍ ഇത് പ്രസവ ലക്ഷണവുമാകാം. ചിലര്‍ക്ക് അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് ആദ്യം കുറച്ചു ലീക്കായിപ്പോകും. ഇത്തരം കേസുകളില്‍ പ്രസവത്തിന് സമയമുണ്ടെങ്കില്‍ ഡോക്ടര്‍ മരുന്നുകള്‍ നല്‍കി ഫ്ളൂയിഡ് അളവു വര്‍ദ്ധിപ്പിയ്ക്കും. കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയാകാന്‍ സമയം കൊടുക്കുന്നതാണിത്. എന്നാല്‍ ഫ്ളൂയിഡ് വലിയ തോതില്‍ പോകുന്നത് പ്രസവം ഉടന്‍ നടക്കുമെന്നതിന്റെ സൂചനയാണ്.
ഫ്ളൂയിഡ് നഷ്ടപ്പെട്ടാല്‍ കുഞ്ഞ് പിന്നെ യൂട്രസില്‍ കിടക്കില്ല. ഇതിനാല്‍ തന്നെ ഫ്ളൂയിഡ് ബ്രേക്കേജ് പ്രസവത്തിന്റെ പ്രധാന ലക്ഷണമായി കണക്കാക്കാം.സാധാരണ പ്രസവ വേദനയല്ലെങ്കില്‍ ഇത്തരം അസ്വസ്ഥതകള്‍ അല്‍പം വിശ്രമിച്ചാല്‍, കിടന്നാല്‍ മാറിക്കിട്ടും. ഇതു പോലെ ധാരാളം വെള്ളം കുടിയ്ക്കണം. വെള്ളം കുറയുന്നത് ശരീരത്തില്‍ ഇത്തരത്തിലെ പല വേദനകളുമുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രസവത്തിന് ആവശ്യമായ ഡെലിവറി ബാഗ് 36 ആഴ്ചകളില്‍ തന്നെ തയ്യാറാക്കി വയ്ക്കുക.
37 ആഴ്ചകളായാല്‍ തന്നെ പ്രസവ സാധ്യത കൂടുതലാണ്. ഇത്തരം ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ എത്രയും പെട്ടെന്ന്ഹോസ്പിറ്റലില്‍ എത്തുകയാണ വേണ്ടത്. ഇങ്ങനെ ഓരോ മിനിട്ടിലും, അമ്മയുടെ സഹനങ്ങളും, കുഞ്ഞിന്റെ വളയര്‍ച്ചയും നടക്കുന്ന ഘട്ടങ്ങളാണ് ഗര്‍ഭകാലവും, പ്രസവ കാലവും. ഇതെല്ലാം താണ്ടി ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്‍മം നല്‍കുമ്പോള്‍ പുതിയ തലമുറയ്ക്കാണ് തുടക്കമിടുന്നത്.