പുത്തന്‍ ഇന്നോവ ഹൈക്രോസ് പെട്രോള്‍ ജിഎക്‌സ് (ഒ) ഗ്രേഡ് അവതരിപ്പിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

എക്‌സ് ഷോറൂം വില 20,99,000 രൂപ മുതല്‍

കൊച്ചി: ഉപഭോക്താക്കളുടെ സംതൃപ്തിയ്ക്ക് എപ്പോഴും പ്രഥമപരിഗണന നല്‍കുന്ന ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) തങ്ങളുടെ പുതിയ ഇന്നോവ ഹൈക്രോസ് ജിഎക്‌സ് (ഒ) പെട്രോള്‍ വേരിയന്റ് അവതരിപ്പിച്ചു. പത്തിലധികം മികവുറ്റ സാങ്കേതികവിദ്യകളും, മറ്റ് സൗകര്യപ്രദമായ സവിശേഷതകളുമായാണ് ഇന്നോവ ഹൈക്രോസിന്റെ ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. കൂടുതല്‍ മികവിനായി ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ക്കൊപ്പം വളരുകയാണ് ഇതിലൂടെ ടിഎംകെ. ഇന്നോവ ഹൈക്രോസ് ജിഎക്‌സ് (ഒ)യ്ക്കായുള്ള ബുക്കിംഗുകള്‍ നേരത്തേ ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ 15 മുതല്‍ ബുക്കിംഗുകള്‍ക്കുള്ള ഡെലിവറിയും ആരംഭിച്ചു.

 

ഇന്നോവ ഹൈക്രോസ് പെട്രോള്‍ ജിഎക്‌സ് (ഒ) പെട്രോള്‍ മോഡലിന്റെ സവിശേഷതകള്‍

*പുത്തനുണര്‍വുള്ള എക്സ്റ്റീരിയര്‍: ഫ്രണ്ട് എല്‍ഇഡി ഫോഗ് ലാംപുകള്‍, ഫ്രണ്ട് & റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡിഫോഗര്‍
* മികവുറ്റ സംതൃപ്തി: ചെസ്റ്റ്‌നട്ട് തീമിലുള്ള ഇന്റീരിയര്‍, ഡാഷ് ബോര്‍ഡിലും ഡോര്‍ പാനലുകളിലും സോഫ്റ്റ് ടച്ച് മെറ്റീരിയലുകള്‍, മിഡ് ഗ്രേഡ് ഫാബ്രിക് സീറ്റുകള്‍, റിയര്‍ സണ്‍ഷേഡ്
* കൂടുതല്‍ സൗകര്യപ്രദം: ഓട്ടോ എസി, 10.1′ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലസ് ആപ്പിള്‍ കാര്‍പ്ലേ, പനോരമിക് വ്യൂ മോണിറ്റര്‍

7, 8 സീറ്റര്‍ ഓപ്ഷനുകളില്‍ ബ്ലാക്കിഷ് അഗേഹ ഗ്ലാസ് ഫ്‌ലേക്, പ്ലാറ്റിനം വൈറ്റ് പേള്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക, സ്പാര്‍ക്ക്‌ളിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, അവന്ത് ഗ്രേഡ് ബ്രോണ്‍സ് മെറ്റാലിക് എന്നീ നിറങ്ങളിലായി ജിഎക്‌സ് (ഒ) ഗ്രേഡ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.