ഗോകുലം കേരള എഫ് സി U-21 ടീം സെലെക്ഷൻ ട്രയൽസ്

കോഴിക്കോട്: ഗോകുലം കേരള എഫ്‌സി ഡെവലപ്‌മെൻ്റ് സ്‌ക്വാഡിലേക്ക് (അണ്ടർ -21 വിഭാഗം) സെലക്ഷൻ ട്രയൽസ് തിരുവനന്തപുരത്ത് പൊഴിയൂരിലുള്ള എസ്എംആർസി ഫുട്‌ബോൾ ഗ്രൗണ്ടിൽ 2024 മെയ് 5 ന് രാവിലെ 7.30 മുതൽ നടത്തും. പങ്കെടുക്കുന്ന കളിക്കാർക്ക് ഹയർസെക്കൻഡറി പരീക്ഷ എഴുതുകയോ വിജയിക്കുകയോ ചെയ്തിരിക്കണം. തിരഞ്ഞെടുത്ത കളിക്കാർക്ക് ചേർത്തല ശ്രീ ഗോകുലം എസ്എൻജിഎം കോളേജിൽ കോളേജ് വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കളിക്കാർക്ക് ഗോകുലം കേരള എഫ്‌സി ഡെവലപ്‌മെൻ്റ് സ്ക്വാഡിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447232232 ബന്ധെപെടുക. പങ്കെടുക്കുന്ന കളിക്കാർക്ക് പ്രാതലും ഉച്ചഭക്ഷണവും നൽകുന്നതായിരിക്കും. സെലെക്ഷൻ ട്രയൽസ്‌ റെജിസ്ട്രേഷൻ ഫീ 500 രൂപയാണ്.