അമുൽ എന്നും ട്രെൻഡിന് ഒപ്പം നീങ്ങുന്ന ഒരു ബ്രാൻഡ് ആണ്. എന്നാൽ ഇപ്പോൾ T20 ക്കും ഒരുങ്ങുകയാണ് അമുൽ. ടി20 ലോകകപ്പിൽ അമേരിക്കൻ ക്രിക്കറ്റ് ടീമിൻ്റെ സ്പോൺസറായി ഇന്ത്യൻ ഡയറി ഭീമൻമാരായ അമുൽ.
ജൂൺ മാസത്തിൽ അമേരിക്കയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പിൽ അമേരിക്കൻ ടീമിന് പുറമേ ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ സ്പോൺസറും അമുൽ ആയിരിക്കും. അമുൽ ഉടമകളായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ 25 വർഷത്തിലധികമായി അമേരിക്കയിൽ അമുൽ ഉൽപന്നങ്ങൾ ലഭ്യമാണ്. കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കി അമേരിക്കൻ വിപണിയിൽ സ്ഥാപനമുറപ്പിക്കുകയാണ് അമുലിൻ്റെ ലക്ഷ്യം.
“ഇക്കഴിഞ്ഞ 25 വർഷങ്ങളിലധികമായി ബട്ടർ, നെയ്യ്, ഐസ് ക്രീം തുടങ്ങിയ ഉൽപ്പന്നങ്ങൾ അമേരിക്കയിൽ ലഭ്യമാണ്, ഇപ്പോൾ അമുൽ ഫ്രഷ് മിൽക്ക് കൂടി അമേരിക്കയിലുടനീളം പുറത്തിറക്കുന്നതിൻ്റെ സന്താഷത്തിലാണ് ഞങ്ങൾ” – ജിജിഎംഎംഎഫ് അറിയിച്ചു.