ഇന്നലെ തൊട്ട് വൈറൽ ആവുകയാണ് സാന്ദ്ര മരിയ എന്നൊരു കുട്ടി തന്റെ കുഞ്ഞു പ്രായത്തിലെ മെഴുകുതിരി വിൽക്കുന്നത്. തന്റെ ചേച്ചിയുടെ കല്യാണത്തിന് വേണ്ടിയാണ് പണം കൂട്ടി വെക്കുന്നത് .വേറെ സഹായിക്കാൻ ആരും ഇല്ല അച്ഛൻ വീൽ ചെയറിൽ ആണെന്നും വിഡിയോയിൽ കുട്ടി പറയുന്നുണ്ട്. ഈ വീഡിയോ കണ്ട് ബോച്ചെ ഇതിൽ ഇടപെടുകയാണ്. ബോച്ചെ ടി ലക്കി ഡ്രോയുടെ ഒരു ഭാഗം ആക്കുകയാണ് ആ സാന്ദ്ര മരിയ എന്ന 11 കാരി പെൺകുട്ടിയെ. തന്റെ ബോച്ചെ ടീ എന്ന ഷോപ്പിന്റെ ഒരു ഭാഗം ആക്കി മാറ്റി എന്ന വീഡിയോ ആണ് പിന്നാലെ വരുന്നത്.ഗൾഫ് ജയലിൽ കഴിഞ്ഞിരുന്ന അബ്ദു റഹീമിന്റെ മോചനത്തിനായി യാചനയാത്ര നടത്തി ആ 34കോടിയിൽ വലിയൊരു പങ്കാളിത്തം വഹിച്ചത് ബോച്ചെ തന്നെ ആയിരുന്നു. അദ്ദേഹം നേരിട്ട് ഇറങ്ങിയതോടെ പണം സ്വരൂപ്പിക്കുന്നത് എളുപ്പം ആയി മാറി.പിന്നാലെ പല ആളുകളും ഇതിൽ ഇടപടുകയും പണം രണ്ടു ദിവസത്തിനകം തന്നെ സ്വരൂപിച്ച് ജയിൽ മോചിതൻ ആക്കാൻ സാധിക്കുകയും ചെയ്തു .
ചേച്ചിയുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിനായി മെഴുകുതിരി കച്ചവടം നടത്തുന്ന പതിനൊന്നുകാരി സാന്ദ്ര മരിയയ്ക്ക് ഇനി ബോച്ചെ ബ്രാൻഡിന്റെ ഫ്രാഞ്ചൈസി ആകാം അതും സൗജന്യം ആയി ,വന്ന വഴി മറക്കില്ല എന്നാണ് കുട്ടി പറയുന്നത് താൻ ഇനിയും മെഴുകുതിരി വിൽക്കും ഇതിന്റെ കൂടെ . ഇരവിപുരം പുത്തനഴിക്കാം പുരയിടം കോൺവെന്റ് നഗറിലെ പതിനൊന്നുകാരി മെഴുകുതിരി കച്ചവടം ചെയ്യുന്നത് മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വക ഈ സമ്മാനം.ഞാൻ ഒക്കെ എന്റെ 18 ആം വയസ്സിൽ കോഴിക്കോടും ഗൾഫിലും ഒക്കെ പോയി ബിസിനസ് ചെയ്ത് പുലി ആണെന്ന് കരുതി ഇരിക്കുവായിരുന്നു ഈ കുട്ടി ഇതൊക്കെ മാറ്റി മറിച്ചു.
ബോച്ചെ ടീ സ്റ്റോക്ക് സൗജന്യമായി നൽകി ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനവും മാർക്കറ്റിംഗ് പ്രമോഷനും ബോച്ചെ നിർവഹിച്ചു. ഇതോടൊപ്പം ചേച്ചിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്നും ബോച്ചെ അറിയിച്ചിട്ടുണ്ട് .
ബോച്ചെ ടീ ഒരു പാക്കറ്റിന് 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോച്ചെ ടീ ലക്കി ടിക്കറ്റും ലഭിക്കും. ദിവസേന ഒരു ഭാഗ്യവാന് പത്ത് ലക്ഷം രൂപ സമ്മാനവും 13704 പേർക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പർ പ്രൈസ് 25 കോടി രൂപയാണ്.
ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങൾ ബോച്ചെ ടി യുടെ വെബ്സെറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും അറിയിക്കും.