കറികൾ ഒന്നും ഇല്ലാത്ത അല്ലെങ്കിൽ സമയമില്ലാത്ത ഒരു ദിവസം പെട്ടെന്ന് തയ്യറാക്കാൻ സാധിക്കുന്ന ഒരു ചമ്മന്തി റെസിപ്പി നോക്കിയാലോ? ഒരുഗ്രൻ തേങ്ങാ അരച്ച ചമ്മന്തി റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകൾ
- തേങ്ങ- ഒരു മുറി (ചിരകിയത്)
- ചുവന്നുള്ളി അഞ്ചെണ്ണം
- മുളകുപൊടി – രണ്ട ടീസ്‌പൂണ്‍ (മുളകാണെങ്കില്‍ നാലെണ്ണം)
- ജീരക പൊടി മൂന്ന് ടീസ്‌പൂണ്‍ (ജീരകം ആണെങ്കില്‍ രണ്ട് ടീ സ്പൂണ്‍)
- വാളന്‍ പുളി – ഒരു നെല്ലിയ്ക്ക വലിപ്പം
- ഒരു നല്ല പച്ച മുളക്
- കറിവേപ്പില- ഒരു ഇലക്ക്
- ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മുളകു പൊടിയും ഉള്ളിയും പച്ച മുളകും ചേര്‍ത്ത് അരച്ച ശേഷം തേങ്ങയും പുളിയും ജീരകവും കറിവേപ്പിലയും കൂടി ചേര്‍ത്ത് വീണ്ടും നന്നായി അരയ്ക്കുക. വെള്ളം ചേര്‍ക്കാതെ വേണം അരയ്ക്കേണ്ടത്. തേങ്ങ ആവശ്യത്തിന് അരഞ്ഞുകഴിഞ്ഞാല്‍ ചമ്മന്തി ഉരുട്ടി എടുക്കുക. ഉപ്പ് ചേര്‍ക്കാന്‍ മറക്കണ്ട.
ചമ്മന്തിയ്ക്ക് ഉശിര് കൂട്ടാന്‍ പച്ചമുളകിന്‍റെ എണ്ണം കൂട്ടാം. ഇതില്‍ ഇഞ്ചി ചേര്‍ത്ത് പുളി കുറച്ചാല്‍ ഇഞ്ചി ചമ്മന്തിയാവും. ഉള്ളി ചേര്‍ക്കാതെയും ചില പ്രദേശങ്ങളില്‍ ഈ ചമ്മന്തി ഉണ്ടാക്കാറുണ്ട്.