അബുദാബി : ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാനില്ലെന്നു പരാതി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു.
അബുദാബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിൽ താമസിച്ചിരുന്ന ഷെമിൽ, മാർച്ച് 31ന് ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെത്തുടർന്നു കൂടെ താമസിക്കുന്നവർ റാസൽഖൈമയിലുള്ള പിതാവിനെ വിവരം അറിയിക്കുകയായിരുന്നു.
അബുദാബി പോലീസ് കേസ് റജിസ്റ്റർ ചെയ്തു. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അമ്മ സെഫീനത്ത് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.
















