അപ്പത്തിനൊപ്പം കഴിക്കാൻ ഒരു കിടിലൻ മുട്ടക്കറി

അപ്പത്തിനൊപ്പം കഴിക്കാൻ ഒരു വെറൈറ്റി മുട്ടക്കറി തയ്യറാക്കി നോക്കിയാലോ? തയ്യറാക്കാനും എളുപ്പം രുചിയോ ഉഗ്രൻ.

ആവശ്യമായ ചേരുവകൾ

  • മുട്ട: 4 എണ്ണം പുഴുങ്ങി തൊലി കളഞ്ഞ് രണ്ടായി മുറിച്ചത്
  • മുളകുപൊടി: ഒന്നര ടീസ്പൂണ്‍
  • മഞ്ഞള്‍പ്പൊടി : അര ടീസ്പൂണ്‍
  • മല്ലിപ്പൊടി : രണ്ടു ടീസ്പൂണ്‍
  • ഗരം മസാല : ഒരു ടീസ്പൂണ്‍
  • സവാള : 2 എണ്ണം (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് : 5 ണ്ണം( നെടുകെ പിളര്‍ന്നത്)
  • ഉരുളക്കിഴങ്ങ് : 3 എണ്ണം (ചെറുതായി മുറിച്ചത്)
  • തക്കാളി : ഒന്ന് (ചെറുതായി മുറിച്ചത്)
  • ഉപ്പ് : ആവശ്യത്തിന്
  • തേങ്ങാപ്പാല്‍ : ഒന്നര കപ്പ്
  • കടുക് : അര ടീസ്പൂണ്‍
  • വെളിച്ചെണ്ണ: രണ്ട് ടീസ്പൂണ്‍
  • വറ്റല്‍ മുകളക്: 2 എണ്ണം
  • കറിവേപ്പില : ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ടാമത്തെ ചേരുവകള്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി വേവിയ്ക്കുക. ഉരുളക്കിഴങ്ങും മസാലയും നന്നായി വെന്തുകഴിയുമ്പോള്‍ അതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. വീണ്ടും തിളച്ചുവരുമ്പോള്‍ പുഴുങ്ങി മുറിച്ചുവച്ചിരിക്കുന്ന മുട്ട ചേര്‍ക്കുക. വീണ്ടും ചെറുതായി തിളയ്ക്കുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് ഇറക്കുക. ശേഷം വെളിച്ചെണ്ണയില്‍ കടുകിട്ട് പൊട്ടിച്ച് വറ്റല്‍ മുളകും ചേര്‍ത്ത് കറിയില്‍ ചേര്‍ക്കുക. റൊട്ടി, പൊറോട്ട, അപ്പം എന്നിവയുടെകൂടെ ഇത് ഉപയോഗിക്കാം

തേങ്ങാപ്പാല്‍ ചേര്‍ക്കുന്നതിന് പകരം ആവശ്യത്തിന് തേങ്ങ വെളിച്ചെണ്ണയില്‍ നന്നായി വറുത്ത് അരച്ച് ചേര്‍ത്തും മുട്ടക്കറിയുണ്ടാക്കാം. ആദ്യം പറഞ്ഞതു പോലെ തന്നെ രണ്ടാമത്തെ ചേരുവകള്‍ വെന്തുകഴിഞ്ഞാല്‍ വറുത്തരച്ച് തേങ്ങചേര്‍ക്കാം. ഈ കറിയ്ക്ക് ഏറെ രുചി വ്യത്യാസമുണ്ട്.