ആഹാ! ഇനി മീൻ ഇങ്ങനെ തയ്യറാക്കി നോക്കു, കിടിലൻ ടേസ്റ്റിൽ ഒരു മീന്‍ മസാല

മലയാളികളുടെ തീൻമേശയിലെ പ്രധാനപ്പെട്ട ഒന്നാണ് മീൻ വിഭവങ്ങൾ. വളരെ രുചികരമായി എളുപ്പത്തിൽ തയ്യറാക്കാവുന്ന ഒരു കിടിലൻ മീൻ മസാല തയ്യറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മീന്‍- 1 കിലോഗ്രാം
  • പാചക എണ്ണ- കാല്‍ കപ്പ്
  • കടുക് – ഒരു സ്പൂണ്‍
  • സവാള അരച്ചത് – അര കപ്പ്
  • മുളകുപൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
  • വെളുത്തുള്ളി അരച്ചത്- രണ്ട് സ്പൂണ്‍
  • ഉപ്പ് – പാകത്തിന്
  • കറിവേപ്പില- ആവശ്യത്തിന്
  • വെള്ളം- ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

ഉപ്പുവെള്ളം ഉപയോഗിച്ച് മീന്‍ നന്നായി കഴുകി വൃത്തിയാക്കുക. മുളകുപൊടി കുറച്ച് വെള്ളം ചേര്‍ത്ത് നനച്ച് വെയ്ക്കുക. ചൂടാക്കിയ പാചക എണ്ണയിലേയ്ക്ക് കടുകിട്ട് പൊട്ടിക്കുക. പിന്നീട് തയ്യാറാക്കിവെച്ചിരിക്കുന്ന സവാള പേസ്റ് എണ്ണയിലേയ്ക്കിട്ട് ചെറുതീയില്‍ എണ്ണ വേറെയാവുന്നത് വരെ നന്നായി വഴറ്റുക. തുടര്‍ന്ന് നനച്ചുവെച്ചിരിക്കുന്ന മുളക് പൊടിയും വെളുത്തുള്ളി അരച്ചതും ഉപ്പും വെള്ളവും കറിവേപ്പിലയും ചേര്‍ത്തിളക്കി തിളപ്പിക്കുക. ഇത് നന്നായി കുറുകിവരുമ്പോള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മീന്‍ അതിലേയ്ക്ക് ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. വെള്ളം കുറവായതിനാല്‍ മീനിന്റെ രണ്ടുഭാഗങ്ങളും പൊടിഞ്ഞുപോകാതെ മറിച്ചിട്ട് വേവിച്ചെടുക്കണം