പ്രാതലിനൊപ്പം കഴിക്കാൻ കടല ഉലർത്തിയത് തയ്യറാക്കി നോക്കിയാലോ? അപ്പം, പുട്ട് തുടങ്ങിയ പ്രാതല്‍ വിഭവങ്ങള്‍ക്കൊപ്പം കടല ഉലര്‍ത്തിയത് ഉപയോഗിക്കാം. വളരെ പെട്ടെന്ന് തയ്യറാക്കാവുന്ന കടല ഉലർത്തിയതിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- വെള്ളക്കടല(കറിയ്ക്കുപയോഗിയ്ക്കുന്നത് )- 1 കപ്പ്
- സവാള അരിഞ്ഞത് – 1 എണ്ണം
- ചുവന്നുള്ളി- 7 എണ്ണം
- വെളുത്തുള്ളി – 4 അല്ലി
- ഇഞ്ചി – ഒരു ചെറിയ കഷണം
- മുളകു പൊടി- 3 ടീസ്‌പൂണ്‍
- മഞ്ഞള്‍പ്പൊടി- 1ടീസ്‌പൂണ്‍
- മല്ലിപ്പൊടിೠ- രണ്ട് ടീസ്‌പൂണ്‍
- തേങ്ങ ചിരകിയത് – കാല്‍ക്കപ്പ്
- ഉപ്പ് – പാകത്തിന്
- കറിവേപ്പില- ആവശ്യത്തിന്
- വെള്ളം – ഒന്നരക്കപ്പ്
- പാചകയെണ്ണ- രണ്ട് ടീസ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
പന്ത്രണ്ടു മണിക്കൂര്‍നേരം കടല വെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വെയ്‌ക്കുക. പിന്നീട് കഴികിയെടുത്ത് വെള്ളം വാര്‍ക്കുക. അരിഞ്ഞുവെച്ച സവാള, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നരക്കപ്പ് വെള്ളത്തില്‍ വേവിയ്‌ക്കുക. കടല നന്നായി വെന്ത് കുറുകിയശേഷം മാറ്റിവെയ്‌ക്കുക.
പിന്നീട് വെളിച്ചെണ്ണ ചൂടാക്കി കടുക് വറുത്ത് അതിലേയ്‌ക്ക് വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചതച്ചതും ചിരകി വെച്ച തേങ്ങയും ചേര്‍ക്കുക. ഇവ നന്നായി വെന്തുകഴിഞ്ഞാല്‍ വേവിച്ചുവെച്ച കടല അതിലേയ്‌ക്ക് ചേര്‍ത്ത് മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് വീണ്ടും വേവാന്‍ വെയ്‌ക്കുക.വെള്ളം തീര്‍ത്തും വറ്റി കുറുകുന്നതുവരെ അടച്ചുവെച്ച് വേവിയ്‌ക്കുക. അതിന് ശേഷം തീയില്‍ നിന്ന് മാറ്റി കറിവേപ്പില ചേര്‍ത്ത് വിളമ്പുക.
ഇതിന്റെ രുചി മാറ്റിപരീക്ഷിയ്‌ക്കണമെങ്കില്‍ ഇറച്ചിമസാല ചേര്‍ത്തും തേങ്ങ ചിരകിയിടുന്നതിന് പകരം തേങ്ങ ചെറിയ കഷണങ്ങളാക്കി എണ്ണയില്‍ മൂപ്പിച്ച് ചേര്‍ത്തും തയ്യാറാക്കാം. അപ്പം, പുട്ട് തുടങ്ങിയ പ്രാതല്‍ വിഭവങ്ങള്‍ക്കൊപ്പം കടല ഉലര്‍ത്തിയത് ഉപയോഗിക്കാം. പാകത്തിന് വെള്ളം വെച്ച് കടല കുക്കറില്‍ വേവിച്ചാല്‍ നല്ല മയത്തില്‍ വെന്തുകിട്ടും.