ദേശീയ പ്ലാനിങ് കൗണ്‍സില്‍ രൂപീകരണത്തിന് ഖത്തര്‍ അമീര്‍ അനുമതി നൽകി

ദോഹ : ദേശീയ പ്ലാനിങ് കൗണ്‍സില്‍ രൂപീകരണത്തിന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ അനുമതി. കൗണ്‍സില്‍ രൂപീകരണം സംബന്ധിച്ച 2024 ലെ 13-ാം നമ്പര്‍ അമീരി ഉത്തരവില്‍ ഇന്നലെയാണ് അമീര്‍ ഒപ്പുവെച്ചത്. നിലവിലെ പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (പിഎസ്എ)യ്ക്ക് പകരമായാണ് പുതിയ ദേശീയ പ്ലാനിങ് കൗണ്‍സില്‍.

പ്രധാനമന്ത്രിയാണ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്. ധനമന്ത്രി വൈസ് പ്രസിഡന്‍റും. വിവിധ വകുപ്പ് മന്ത്രിമാരാണ് കൗണ്‍സില്‍ അംഗങ്ങള്‍. അബ്ദുല്ലസീസ് ബിന്‍ നാസര്‍ ബിന്‍ മുബാറക് അല്‍ ഖലീഫയാണ് കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറല്‍. ഔദ്യോഗിക ഗസറ്റില്‍ അമീരി ഉത്തരവ് പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ കൗണ്‍സില്‍ നിലവില്‍ വരും.