ന്യൂഡൽഹി: അമിത്ഷായുടെ വ്യാജ വീഡിയോ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്പിരിറ്റ് ഓഫ് കോൺഗ്രസ് എന്ന എക്സ് അക്കൗണ്ടിന്റെ ഉടമയായ അരുൺ റെഡ്ഢിയാണ് ഡൽഹി പോലീസിന്റെ പിടിയിലായത്.
നേരത്തെ, ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദിൽ നിന്ന് ഡൽഹി പോലീസ് അറസ്റ്റുചെയ്തിരുന്നു. തെലങ്കാനയിലെ പ്രസംഗത്തിൽ എസ്.സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്.