അങ്കമാലിയില്‍ ഇരുനൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

ആലുവ: അങ്കമാലിയില്‍ ഇരുനൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍. തോപ്പുംപടിയില്‍ താമസിക്കുന്ന കരുനാഗപ്പിള്ളി എബനേസർ വില്ലയില്‍ വിപിൻ ജോണ്‍ (27) നെയാണ് റൂറല്‍ ജില്ലാ ഡാൻ സാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്.

മയക്കുമരുന്നു കണ്ണിയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ഇതിനു മുമ്ബും ഇത്തരത്തില്‍ രാസലഹരി കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭ്യമാകുന്ന വിവരം.

ബാംഗ്ലൂരില്‍ നൈജീരിയക്കാരില്‍ നിന്നും നേരിട്ടാണ് രാസലഹരി വാങ്ങിയതെന്ന് ഇയാള്‍ പറഞ്ഞു. പിടികൂടിയ എം.ഡി.എം.എയ്‌ക്ക് പതിനഞ്ച് ലക്ഷത്തിലേറെ വില വരും.