പക്കോഡ പല തരത്തിലും ഉണ്ടാക്കാം. ഇതിലൊന്നാണ് അരി പക്കോഡ. ഉണ്ടാക്കുന്ന രീതി വളരെ ലളിതവുമാണ്. ചോറുപയോഗിച്ചാണ് അരി പക്കോഡ തയ്യാറാക്കുന്നത്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചോറ്-1 കപ്പ്
- കടലമാവ്-4 ടേബിള്‍ സ്പൂണ്‍
- തൈര്-2 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്-3
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- കായപ്പൊടി-ഒരു നുള്ള്
- മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
- മല്ലിയില
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
ചോറ് നല്ലപോലെ ഉടയ്ക്കുക. ചോറിനൊപ്പം എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ഇവയെല്ലാം ചേര്‍ത്തു കുഴച്ച് കൈ കൊണ്ടെടുക്കാവുന്ന വിധത്തിലുള്ള മിശ്രിതമാക്കുക. എണ്ണ തിളപ്പിച്ച് ഇവ ചെറിയ ഉരുളകളാക്കി കൈ കൊണ്ട് അല്‍പം പരത്തി വറുത്തെടുക്കാം. കൊതിയൂറും മലബാര്‍ ചെമ്മീന്‍ ഉണ്ട