മുട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ചേര്‍ന്നൊരു സമീകൃതാഹാരമാണ്. പല രീതിയിലും ഇത് തയ്യാറാക്കാം. ഹണി ചില്ലി എഗ് ഇത്തരത്തിലൊരു വിഭവമാണ്. തേനിന്റെ മധുരമുള്ളൊരു വിഭവം, റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുട്ട-4
- കോണ്‍ഫ്‌ളോര്‍-4 ടീസ്പൂണ്‍
- ഉണക്കമുളക്-2
- ഇഞ്ചി-ഒരു കഷ്ണം
- വെളുത്തുള്ളി-5
- സ്പ്രിംഗ ഒണിയണ്‍-5 തണ്ട്
- ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍
- സോയാസോസ്-അര ടീസ്പൂണ്‍
- ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
- തേന്‍-1 ടേബിള്‍ സ്പൂണ്‍
- ഉപ്പ്
- എണ്ണ
തയ്യറാക്കുന്ന വിധം
മുട്ട പുഴുങ്ങി നാലാക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഒരു ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്‌ളോറും വെള്ളവും അല്‍പം ഉപ്പും ചേര്‍ത്തിളക്കി പേസ്റ്റണ്ടാക്കുക. മുട്ട ഈ പേസ്റ്റില്‍ മുക്കി വറുത്തെടുക്കണം.
മറ്റൊരു പാനില്‍ എണ്ണ തിളപ്പിച്ച് കൊല്ലമുളക് മൂപ്പിയ്ക്കുക. പിന്നീട് അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക. ഇതിലേയ്ക്ക് സപ്രിംഗ ഒണിയന്‍, സോസുകള്‍, ഉപ്പ്, തേന്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കണം. അല്‍പം കഴിഞ്ഞ് മുട്ട ഇതിലേയ്ക്കു ചേര്‍ത്തിളക്കാം. വേണമെങ്കില്‍ അല്‍പം കോണ്‍ഫ്‌ളോര്‍ പൊടിയും ചേര്‍ക്കാം. ഹണി ചില്ലി എഗ് തയ്യാര്‍.