Bigg Boss Malayalam Season 6: മനഃപൂർവ്വം ജയിലിലാക്കാൻ ശ്രമിച്ചു: അവസാനം ഗെയിം കളിച്ചു ജയിച്ചു: ഒടുവിൽ ആ രണ്ടുപേർ ജയിലിലേക്ക്

ബിഗ് ബോസ് മലയാളം സീസണുകളിൽ എല്ലാ മത്സരാർത്ഥികളും പോകാൻ മടിക്കുന്നൊരിടമാണ് ജയിൽ. ഓരോ ആഴ്‌ചയിലും മോശം പ്രകടനം കാണിക്കുന്നവരെ ആകും ജയിലിലേക്ക് മാറ്റുക. ഇത് തെരഞ്ഞെടുക്കുന്നത് ആകട്ടെ മറ്റ് മത്സരാർത്ഥികളും. ഇത്തവണ പവർ ടീം നേരിട്ട് നോമിനേറ്റ് ചെയ്യുന്നവരും ജയിലിലേക്ക് പോകും. അത്തരത്തിലൊരു നോമിനേഷൻ ആയിരുന്നു ഇന്ന് നടന്നത്.

പവർ ടീം നേരിട്ട് നോമിനേറ്റ് ചെയ്തത് ​ഗബ്രിയെയും ജിന്റോയെയും ആയിരുന്നു. കഴിഞ്ഞ വാരം ഇരുവരും ബി​ഗ് ബോസ് വീട്ടിൽ ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു തെരഞ്ഞെടുപ്പ്. പിന്നാലെ ഓരോ മത്സരാർത്ഥികളും അവരുവരുടെ വോട്ടുകൾ രേഖപ്പെടുത്തി. അത്തരത്തിൽ തെരഞ്ഞെടുത്ത രണ്ട് പേർ അഭിഷേകും സിജോയും ആണ്. അങ്ങനെ ആകെ മൊത്തം നാല് പേരാണ് ജയിൽ നോമിനേഷനിൽ വന്നത്.

എന്നാൽ ഇവർക്ക് നാല് പേർക്കും ജയിലിലേക്ക് പോകാനാകില്ല. അതിനാൽ ഒരു ടാസ്ക് ബി​ഗ് ബോസ് കൊടുത്തു. രണ്ട് പേർ ചേർന്ന് ​ഗ്രൂപ്പാകണം. ശേഷം ക്രമീകരിച്ചിട്ടുള്ള ബ്രഷ് ഇലാസ്റ്റിക്കിലൂടെ ​ഗ്ലാസിൽ ഇടുക എന്നതാണ് ടാസ്ക്. അത്തരത്തിൽ ഏറ്റവും കൂടുതൽ ബ്രഷ് ഇടുന്നവർ സേഫ് ആകും. തുടർന്ന് നടന്ന മത്സരത്തിന് ഒടുവിൽ ജിന്റോയും ​ഗബ്രിയും സേഫ് ആയി. സിജോയും അഭിഷേകും ജയിലിലേക്കും പോയി. ഇതിന് പിന്നാലെ വലിയ ചർച്ചയാണ് ബി​ഗ് ബോസ് വീടിനകത്ത് നടന്നത്.

ജിന്റോയെയും ​ഗബ്രിയെയും മനപൂർവ്വം ജയിലിൽ ആക്കാൻ പലരും ശ്രമിച്ചെന്നും അവർ ​ഗെയിം കളിച്ച് ജയിച്ചു എന്നുമാണ് ജാസ്മിൻ അടക്കമുള്ളവർ പറഞ്ഞത്. അതേസമയം, അന്‍പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ്. നിലവില്‍ പതിനേഴ് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഉള്ളത്. ഇതില്‍ സായ് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയിരുന്നു.