എവിടേലും പോകാം എന്ന് പറയുമ്പോൾ ആദ്യം പറയുന്നത് മൂന്നാർ ആകും അതണുപ്പും മസാഹയും ചേർന്നൊരു നല്ല കാലാവസ്ഥ .അത് എന്ന എല്ലാവരെയും ആകർഷിക്കുന്നതാണ് .മൂന്നാർ പോയാൽ അവിടത്തെ തേയില തോട്ടവും പോക്കലും എന്ത് മനോഹരം ആൺ . എന്നാൽ അതിലും മനോഹരം അയൊരിടം ഉണ്ട് നമ്മുടെ മുന്നാറിനോട് ചേർന്ന് തന്നെ പറയുമ്പോൾ തന്നെ അറിയാം അല്ലെ അത് വട്ടവട ആകും എന്ന്.ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളുമാണ് മൂന്നാറിനെ സവിശേഷമാക്കുന്നത്. എന്നാൽ വട്ടവട ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഈ ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ മികച്ച കായ്കറികളാണ്.
സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയായതിനാൽ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിനും കുറവില്ല. കാടിനോടിട ചേർന്ന് പലവർണത്തിലുളള കൃഷിയിടങ്ങൾ ദൂരക്കാഴ്ച്ചയിൽ മനോഹരമായൊരു എണ്ണഛായാചിത്രം പോലെ തോന്നിക്കും. യൂക്കാലിപ്റ്റസ്, പൈൻവർഗത്തിൽ പെട്ട മരങ്ങൾ ധാരാളമുളള ഇവിടെ അപൂർവങ്ങളായ ചിത്രശലഭങ്ങളെയും കാണാം. .ഇപ്പോൾ ഒത്തിരിപ്പേർ പൊകുന്നം ഒരിടം ആയി മാറിയിരിക്കുകയാണ് നമ്മുടെ വട്ടവട പ്രധനം ആയും ഒരു ടുറിസ്റ് പ്ലേസ് ആയി മാറിയിട്ടുണ്ട് .സമുദ്രനിരപ്പിൽ നിന്ന് 6500 അടി ഉയരത്തിലാണ് ഈ മലയോര ഗ്രാമം നിലകൊള്ളുന്നത്. വർഷം മുഴുവൻ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നതിനാൽ അനുഗ്രഹീതമായ ഈ പ്രദേശം പച്ചക്കറി കൃഷിക്ക് പേരുകേട്ട ഇടമാണ്.ഇടുക്കിയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലേക്കും തമിഴ്‌നാട്ടിലെ സുപ്രധാന ഭാഗങ്ങളിലേക്കും ഇവിടെ നിന്ന് പോവാൻ വളരെ എളുപ്പമാണ്. കൊടൈക്കനാല്‍, മൂന്നാറിലെ ടോപ്‌സ്‌റ്റേഷന്‍, മാട്ടുപ്പെട്ടി, കാന്തല്ലൂര്‍, മീശപ്പുലിമല എന്നിവിടങ്ങളിലേക്ക് ഇവിടുന്ന് അധികം ദൂരമില്ല. മുൻപ് അധികം പേർ എത്താതിരുന്ന ഇവിടെയിപ്പോൾ കേട്ടറിഞ്ഞ് എത്തുന്നവരുടെ എണ്ണം നന്നായി കൂടിയിട്ടുണ്ട്.
മുന്നാറിലെ പ്രധാന ആകർഷണമായ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകൾ കടന്നാണ് വട്ടവടയിലേക്ക് എത്തേണ്ടത്. ഈ പാതയിലൂടെയുള്ള യാത്രയിൽ തേയിലത്തോട്ടങ്ങളും കാടും ഡാമിന്റെയും മനോഹാരിത ആസ്വദിച്ച് നേരെ എത്തുന്നത് പാമ്പാടുംചോല നാഷണൽ പാർക്കിലേക്കാണ്. അത് കടന്ന് വേണം പിന്നെ വട്ടവട പിടിക്കാൻ. ഈ യാത്രയിൽ ഉടനീളം മൃഗങ്ങളെ കാണാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും.യൂക്കാലിപ്‌റ്റസും പൈൻ മരക്കാടുകളും ധാരാളമുള്ള ഇവിടുത്തെ സവിശേഷമായ ഭൂപ്രകൃതി കാഴ്‌ചയുടെ വിസ്‌മയം ഒരുക്കുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. എന്തായാലും നിങ്ങൾ കുടുംബത്തോടൊപ്പം വട്ടവട കറങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കാറിൽ യാത്ര ചെയ്യുന്നവർക്ക് നല്ല പച്ചക്കറി വീടുകളിലേക്ക് കൊണ്ട് പോവാൻ കഴിയും. ഒപ്പം മനസും നിറച്ചുകൊണ്ട് മടങ്ങിപ്പോവാം.