ചായപ്രേമികൾക്ക് വേണ്ടി നല്ലൊരു മസാല ചായ റെസിപ്പി നോക്കാം. ഏത് ചൂടിലും ഒരു ഗ്ലാസ് ചായ കിട്ടാതെ ഹാപ്പി ആകാത്തവരുണ്ട്, അവർക്ക് വേണ്ടി ഒരു വെറൈറ്റി ചായ റെസിപ്പി നോക്കാം. ചായ, കാപ്പി ശീലങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ലെന്നു പറയുമെങ്കിലും കഫക്കെട്ടു മാറാന്‍ മസാലച്ചായ വളരെ നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞ്, മഴക്കാലത്ത് ഇത് കുടിയ്ക്കുന്നതും നല്ല ഉന്മേഷം നല്‍കും.
ആവശ്യമായ ചേരുവകൾ
- തേയില
- ഇഞ്ചി
- തേന്‍
- തുളസിയില
- പുതിനയില
തയ്യറാക്കുന്ന വിധം
എത്ര ചായ വേണമെന്നതിനനുസരിച്ച് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, തുളസിയില എന്നിവ ചേര്‍ക്കണം. വെള്ളം നല്ലതുപോലെ തിളച്ചു കഴിയുമ്പോള്‍ തേയിലപ്പൊടി ചേര്‍ത്ത് ചായ തയ്യാറാക്കുക. തേയില ഊറിയ ശേഷം അരിച്ചെടുത്ത് തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. കഫക്കെട്ടു മാറാന്‍ പറ്റിയ ഔഷധമാണ് മസാലച്ചാല.
വേണമെന്നുള്ളവര്‍ക്ക് അല്‍പം കുരുമുളകും ഇതില്‍ ചേര്‍ക്കാം. തേനിന് പകരം ശര്‍ക്കരയുമാകാം. എന്നാല്‍ പഞ്ചസാരയിട്ടാല്‍ ഇതിന്റെ ഔഷധഗുണം കുറയും.