ചപ്പാത്തിയ്ക്ക് സാധാരണ ഉപയോഗിക്കാറ് ഗോതമ്പുപൊടിയാണ്. എന്നാല്‍ ഒരു വ്യത്യസ്ഥത വേണമെന്നുള്ളവര്‍ക്ക് കടലമാവ് കൊണ്ടും ചപ്പാത്തിയുണ്ടാക്കാം. തയ്യറാക്കാനും എളുപ്പം, സ്വാദിന് ഒരു വ്യത്യാസവുമാകും. ഇതാ ബേസന്‍ റൊട്ടി റേസിപ്പി.
ആവശ്യമായ ചേരുവകൾ
- കടലമാവ്-2 കപ്പ്
- മൈദ- അര കപ്പ്
- മുളകുപൊടി-1 ടീസ്പൂണ്‍
- ഡ്രൈ മാംഗോ പൗഡര്‍-അര ടീസ്പൂണ്‍
- ജീരകം-അര ടീസ്പൂണ്‍
- മല്ലിയില
- നെയ്യ്
- ഉപ്പ്
തയ്യറാക്കുന്ന വിധം
കടലമാവ്, മൈദ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് ഉപ്പ്, മുളകുപൊടി, ഡ്രൈ മാംഗോ പൗഡര്‍ എന്നിവ കൂട്ടിയിളക്കുക. ഇതിലേക്ക് ജീരകം, അരിഞ്ഞ മല്ലിയില എന്നിവ കൂട്ടിയിളക്കുക.
ചൂടുവെള്ളം ഈ മാവില്‍ കലര്‍ത്തി ചപ്പാത്തിപ്പരുവത്തില്‍ മാവു കുഴയ്ക്കണം. ചെറിയ ഉരുളകളാക്കി ചപ്പാത്തിപ്പലകയില്‍ വച്ച് പരത്തിയെടുക്കുക. ഒരു തവ ചൂടാക്കി ഇതില്‍ പരത്തി വച്ചിരിക്കുന്ന റൊട്ടി വേവിച്ചെടുക്കാം. ഇടയ്ക്കിടെ നെയ്യും ഒഴിച്ചു കൊടുക്കാം ചൂടോടെ ഇത് കറി കൂട്ടി കഴിയ്ക്കാം.
മാവില്‍ അല്‍പം ഗരം മസാല ചേര്‍ത്താന്‍ രുചി വ്യത്യാസപ്പെടുത്താം. മാവ് കുഴയ്ക്കുമ്പോള്‍ അല്‍പം നെയ്യ് ചേര്‍ക്കുന്നതു നന്നായിരിക്കും.