പാലക് ഇലക്കറിയായതു കൊണ്ടു തന്നെ നല്ല ഗുണങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതില്ല. ഇതു കൊണ്ട് കരി മാത്രമല്ല, പക്കോഡയുമുണ്ടാക്കാം.
ആവശ്യമായ ചേരുവകൾ
- പാലക്-1 കിലോ
- കടലമാവ്-കാല്‍ കിലോ
- സവാള-1
- പച്ചമുളക്-3
- ജീരകം-1 സ്പൂണ്‍
- പെരുഞ്ചീരകം-1 സ്പൂണ്‍
- മുളകുപൊടി-1 സ്പൂണ്‍
- ഉപ്പ്
- വെള്ളം
- എണ്ണ
തയ്യറാക്കുന്ന വിധം
പാലക് നല്ലപോലെ കഴുകി വൃത്തിയാക്കി ഇലകള്‍ മാത്രമെടുക്കുക. ഇത് ചെറുതായി അരിയണം. കടലമാവില്‍ ഉപ്പും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് പേസ്റ്റാക്കണം. ഇതിലേക്ക് അരിഞ്ഞു വച്ച പാലകും വെള്ളവും ചേര്‍ത്ത് പക്കോഡക്കുള്ള മാവിന്റെ പരുവത്തിലാക്കണം.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി മാവില്‍ നിന്നും കുറച്ചു വീതമെടുത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക. പാലക് പക്കോഡ തയ്യാര്‍. മിശ്രിതം കയ്യില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ കയ്യില്‍ അല്‍പം വെളിച്ചെണ്ണ പുരട്ടുകയോ കയ്യ് നനക്കുകയോ ചെയ്യാം.