ക്യാൻസറിനെ വരെ പ്രതിരോധിക്കുന്ന പൈനാപ്പിളിന്റെ ഗുണം നൂറാണ്.നാട്ടിൻ പുറത്ത് ഒരുപാട് കണ്ടുവരുന്ന കൈതച്ചക്ക എന്നാണ് ചെല്ലപ്പേര് ,എന്നാൽ ഇന്ന് ഇവനെ തൊടാൻ പോലും ആവില്ല അത്രേം ആണ് വില .
സംസ്ഥാനത്ത് സർവകാല റെക്കോഡിൽ പൈനാപ്പിളിന്റെ വില . കൊടും ചൂടിൽ ആശ്വാസത്തിനായി പൈനാപ്പിൾ വാങ്ങാമെന്ന് കരുതി തൊട്ടാൽ വിലയുടെ കാര്യത്തിൽ കൈ പൊള്ളുന്ന അവസ്ഥയാണ് . 15 മുതൽ 20 വരെ കീലോയ്ക്ക് നേരത്തെ കിട്ടിയിരുന്ന പൈനാപ്പിളിൻറെ ഇപ്പോഴത്തെ വില 80 രൂപയാണ്. ഇനിയും വില വർദ്ധിക്കും എന്നാണ് വിവരം.കടുത്ത വരൾച്ചയിൽ ആവശ്യക്കാർ കൂടിയതോടെയാണ് സർവകാല റെക്കോഡിലേക്ക് വില കുതിച്ചുയർന്നത്. വെറും പൈനാപ്പിൾ എന്ന് പറഞ്ഞാൽ പോരാ ഇനി ഇവാൻ രോഗം മാത്രം അല്ല ചിലപ്പോൾ നമ്മുടെ കീശയും കാലിയാക്കാം.ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതു തന്നെ.
∙ ദഹനത്തിനു സഹായകം
ബ്രോമലെയ്ൻ അടങ്ങിയ പൈനാപ്പിൾ ദഹനപ്രശ്നങ്ങൾ അകറ്റും.
∙കാൻസർ സാധ്യത കുറയ്ക്കുന്നു. ബ്രോമലൈറ്റിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മലാശയ അര്‍ബുദം തടയാനും ഇത് സഹായിക്കുന്നു. സ്തനാര്‍ബുദ കോശങ്ങളുടെ വ്യാപനം തടയാനും ബ്രോമലെയ്ന് കഴിവുണ്ട്.കടുത്ത വരൾച്ചയിൽ ആവശ്യക്കാർ കൂടിയതോടെയാണ് സർവകാല റെക്കോഡിലേക്ക് വില കുതിച്ചുയർന്നത്. വേനലിൽ ഉത്പാദനം കുറഞ്ഞതിനാൽ വില കൂടിയിട്ടും ലാഭമെടുക്കാൻ സാധിക്കാത്ത സ്ഥിതിയാണ് എന്നാണ് പൈനാപ്പിൾ കർഷകർ പറയുന്നത് .
മഴ കൃത്യമായി കിട്ടാതെ പൈനാപ്പിൽ ചെടികൾ ഉണങ്ങിയതിനാൽ ഉത്പാദനം കുറഞ്ഞു. വരൾച്ച കടുത്തതോടെ സംസ്ഥാനത്ത് ആവശ്യക്കാരുടെ എണ്ണം പതിൻമടങ്ങാണ് വർദ്ധിച്ചത്. വില കൂടാൻ ഇതൊക്കെയാണ് കാരണമെന്നും കർഷകർ ചൂണ്ടികാട്ടുന്നു.