ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നടി ജ്യോതിക നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ‘ശ്രീകാന്ത്’ എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു ജ്യോതിക.
വോട്ട് ചെയ്‌ത് എല്ലാവർക്കും മുന്നിൽ മാതൃക സൃഷ്ടിച്ചു കൂടെ എന്നതായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. ‘എല്ലാ വർഷവും വോട്ട് ചെയ്യാറുണ്ട് എന്ന് പറഞ്ഞു തുടങ്ങിയ ജ്യോതിക ഉടനെ എല്ലാ അഞ്ച് വർഷം കൂടുമ്പോൾ എന്ന് തിരുത്തി. തുടർന്ന് ചില സമയങ്ങളിൽ നാട്ടിലുണ്ടാകില്ല. ചിലപ്പോൾ ജോലി സംബന്ധമായി പുറത്തായിരിക്കും. അല്ലെങ്കിൽ അസുഖം വന്നിരിക്കുകയായിരിക്കും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. ചില അവസരങ്ങളിൽ രഹസ്യമായി വോട്ട് ചെയ്യും. ഓൺലൈനിൽ കൂടെയെല്ലാം അവസരമില്ലേ’ എന്നായിരുന്നു ജ്യോതികയുടെ പ്രതികരണം.
ഓണ്‍ലൈനിലൂടെ വോട്ട് ചെയ്യാം എന്ന ജ്യോതികയുടെ പരാമര്‍ശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ജ്യോതികയ്ക്ക് ട്രോള്‍ മഴയാണ്. ഓണ്‍ലൈനായി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും എങ്ങനെയാണെന്ന് ജ്യോതിക പറഞ്ഞു തരണമെന്നുമാണ് പലരുടെയും ആവശ്യം.
Respected Jyothika Mam – Can you please educate me on online voting!
Mam, looks like you are the brand ambassador of a new policy decision taken by the government – online voting!
Could you kindly throw more light?
It will help poor people like me who cannot afford to do… pic.twitter.com/65EwEf8AAK
— Dr. Praveen Kumar (@Praveengiddy) May 3, 2024
വിദേശത്ത് ജീവിക്കുന്ന തങ്ങളില്‍ പലര്‍ക്കും വലിയ വിമാനക്കൂലി നല്‍കി യാത്ര ചെയ്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ ഓണ്‍ലൈന്‍ വോട്ടിങ് സഹായകരമാകുമെന്നും ജ്യോതിക മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
Question was why didn’t you vote and be an example to others.. what followed was a blast. She will put Rahul Gandhi and Kamal Hassan to shame… 🔥🔥🔥 pic.twitter.com/38Luuwtr5O
— Vishwatma 🇮🇳 ( மோடியின் குடும்பம் ) (@HLKodo) May 3, 2024