ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ ശരീരം തണുക്കാൻ എന്ത് കിട്ടിയാലും കുടിച്ചു പോകും എന്നവസ്ഥയിൽ ആണ് മലയാളികൾ .വെള്ളം കുടിച്ച് മലയാളിക്ക് മടുത്തെങ്കിലും ചൂടിന് മടുത്തിട്ടില്ലെന്ന് തോന്നുന്നു .തലേ ദിവസത്തേക്കാൾ ഒരിരട്ടി ചൂട് കൂടുതൽ കൂട്ടിയാണ് അത് അറിയിക്കുന്നത് .കടകളിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ഒന്നാണ് ഇപ്പോൾ നാരങ്ങ വെള്ളം ,ആരോഗ്യത്തിനും നല്ലത് ഒരാശ്വാസവും ലഭിക്കും ,എന്നാൽ അതിനേക്കാളും നല്ലൊരു വഴിയാണ് നമ്മുടെ മിക്ക വീടുകളിലും ഉണ്ടാക്കുന്ന കരിക്ക് .കരിക്കിൻ വെള്ളം കുടിച്ചാൽ ദാഹം മാറുന്നത് മാത്രം അല്ല.ഒരുപാട് ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട് .തുടങ്ങുക. ആരോഗ്യത്തിനുള്ള മികച്ചൊരു വഴിയാണ് രാവിലെയുള്ള ഒരു ഗ്ലാസ് വെള്ളം കുടിയെന്നത്. ഇത് പല രീതിയിലുള്ള വെള്ളവും പ്ലെയിന്‍ വെള്ളവുമെല്ലാമാകാം. രാവിലെ ഒരു ഗ്ലാസ് കരിക്കന്‍ വെള്ളം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണം ഏറെയാണ്.
അതായത് ദിവസം തുടങ്ങുന്നത് ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളത്തിലൂടെ. ഇത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. എന്തു കൊണ്ടാണ് രാവിലെ ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളത്തിലൂടെ ദിവസം തുടങ്ങണമെന്ന് പറയുന്നതെന്നറിയൂ.
സൗന്ദര്യത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന പ്രകൃതി തന്നെ നല്‍കുന്ന ഒന്നാണ് കരിക്കിന്‍ വെള്ളം. ഇത് ദിവസവും കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്നു. വെറുംവയറ്റില്‍ കരിക്കിന്‍ വെള്ളം നല്‍കുന്ന ഗുണങ്ങള്‍ ഏറെയാണ്. യാതൊരു മായവും കലരാത്ത ഒന്നാണ് കരിക്കിന്‍ വെള്ളം എന്നു പറയാം. ഇത് ഏതു രോഗമുള്ളവര്‍ക്കും കുടിയ്ക്കാവുന്ന ആരോഗ്യകരമായ ഒരു പാനീയമാണ്. പ്രകൃതി വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച എനർജി ഡ്രിങ്കുകളിൽ ഒന്നാണിത്.കരിക്കിൻ വെള്ളം കുടിക്കുന്നത് കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കും. കൂടാതെ, കരിക്കിൻ വെള്ളത്തിന് സിസ്റ്റോളിക് രക്തസമ്മർദ്ദ നില നിയന്ത്രണ വിധേയമായി നിലനിർത്തുവാൻ കഴിയും. രക്തസമ്മർദ്ദം കുറയ്ക്കുന്ന പൊട്ടാസ്യവും ഈ പാനീയത്തിൽ അടങ്ങിയിട്ടുണ്ട്, ഇത് ആന്റി ത്രോംബോട്ടിക് പ്രവർത്തനം വർദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു.
കരിക്കിൻ വെള്ളം നമ്മുടെ ആഹാരക്രമത്തിൽ ഉൾപെടുത്തുകയാണെങ്കിൽ , നമ്മുടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി രക്തസമ്മർദ്ദം കുറക്കുകയും ചെയ്യുന്നു . അതിനാൽ തന്നെ ഹൃദയത്തിന്റെ പ്രവർത്തനത്തെ സുഗമമാക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും .
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും കരിക്കിൻ വെള്ളം കഴിക്കുന്നത് ഉത്തമമാണ് . കരിക്കിൻ വെള്ളത്തിൽ കൊഴുപ്പിന്റെ അംശം കുറവായതിനാൽ , ആഹാരക്രമത്തിൽ കരിക്കിൻ വെള്ളം ഉൾപ്പെടുത്തി കുടിക്കുകയാണെങ്കിൽ വയർ നിറഞ്ഞ പ്രതീതി ഉണ്ടാകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും തന്മൂലം ശരീര ഭാരം കുറക്കാൻ സഹായിക്കുകയും ചെയ്യും .