പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിലെല്ലാം നമ്മുടെ അമ്മമാർ ഉണ്ടാക്കിയിരുന്ന കറികളുടെ രുചി! അത് നമ്മുടെയൊക്കെ നാവിൽ ഇപ്പോഴുമില്ലേ, അങ്ങനെയൊരു കറി നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മുരിങ്ങക്കായ
- പച്ചമുളക് _ആവശ്യത്തിന്
- മഞ്ഞൾപൊടി _ഒരുസ്പൂൺ
- തേങ്ങ ചിരവിയത് _ഒരുമുറി
- വെളുത്തുള്ളി _രണ്ടല്ലി
- നല്ലജീരകം _അരസ്പൂൺ
- ഉലുവ _ഒരുനുള്ള്
- പുളിയുള്ള തൈര്_മൂന്ന് ടേബിൾസ്പൂൺ
- ഉണക്കമുളക് _രണ്ട്
- കടുക് _അരസ്പൂൺ
- വെളിച്ചെണ്ണ
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരുമൺചട്ടിയിൽ വേണ്ടത്ര മുരിങ്ങക്കായ മുറിച്ചിടണം. കൂടെ അല്പം മഞ്ഞൾപൊടിയും എരിവിനുള്ള പച്ചമുളകും ഉപ്പുംചേർത്തു ആവശ്ശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കണം. കൂക്കറിൽ വെക്കേണ്ട ആവശ്യമില്ല. പെട്ടന്ന് വേവും. കുക്കറിൽ വെച്ചാൽ ഒരുപക്ഷെ വെന്തുടഞ്ഞുപോകും. ഇനി ഒരുമുറി തേങ്ങ ചിരവിയതിൽ തൈരും രണ്ട് വെളുത്തുള്ളിയും അരസ്പൂൺ മഞ്ഞൾപൊടിയും ഒരുനുള്ള് നല്ലജീരകവും ചേർത്ത് നന്നായി അരച്ചെടുത്തു വെന്തുകിടക്കുന്ന കറിയിൽ ചേർത്തിളക്കണം. തൈരിന് പകരം പുളിയുള്ള മോരായാലും മതി. കറിയുടെ കട്ടി നമ്മുടെ ഇഷ്ടത്തിനനുസരിച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം.
കറി നന്നായി ചൂടായാൽ തീ അണക്കാം. തിളക്കരുത്. തൈര് ചേർത്തത് കൊണ്ട് കറി പിരിഞ്ഞുപോവാൻ സാധ്യതയുണ്ട്. ഇനി ചൂടായ ചീനച്ചട്ടിയിൽ ഒരുനുള്ള് ഉലുവ ചേർത്ത് മൂപ്പിക്കാം. ശേഷം അല്പം കടുക് കൂടി പൊട്ടിച് ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് താളിച് കറിയിൽ ഒഴിക്കാം. ചൊറിനോടൊപ്പം കൂട്ടാൻ പറ്റിയ ഇതുപോലുള്ള ഡിഷസ് കയ്മോശം വരാതെ നമുക്ക് ശീലമാക്കാം.