ഉറക്കമില്ലായ്മ പലപ്പോഴും നമ്മെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. രാത്രി വേണ്ടവിധം ഉറങ്ങാതെ പകൽ സമയങ്ങളിൽ ഉറങ്ങുന്ന സ്വഭാവം മുതിർന്നവരെന്നോ കൗമാരക്കാരെന്നോ വ്യത്യാസമില്ലാതെയായിരിക്കുന്നു. രാത്രി സമയം വൈകിയും മൊബൈൽ ഫോണിൽ അമിതമായി നോക്കിയിരിക്കുന്നതാണ് കൗമാരക്കാരിൽ ഉറക്കക്കുറവിനുള്ള പ്രധാന കാരണം.
എന്നാൽ കൃത്യമായ ഉറക്കം ലഭിക്കാത്തത് പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ” ഉറങ്ങാൻ കിടന്നാലും ഉറക്കം വരാറില്ല” എന്നും പലരും പറയുന്നത് നാം കേട്ടിരിക്കും. കൃത്യമായ ഉറക്കം ലഭിക്കുന്നതിനായി എന്ത് ചെയ്യാൻ സാധിക്കും? അതിനായി ഇനി പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം.
ചിട്ടയായ വ്യായാമവും സമീകൃതാഹാര ശൈലിയും ഉറക്കം കൃത്യമായി ലഭിക്കാൻ സഹായിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുന്നേ ഇലക്ട്രിക് ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ഫോണിന്റെ സ്ക്രീനിൽ നോക്കുന്നത് ഒഴിവാക്കി കിടക്കുക. രാത്രിയിൽ ഇരുണ്ട വെളിച്ചത്തിൽ ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് നോക്കി കിടക്കുന്നത് കണ്ണുകളുടെ കാഴ്ച ശക്തി കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും കാരണമാകും.
കിടക്കുന്നതിനു മുമ്പ് ചായയും കാപ്പിയും കുടിച്ച് കിടക്കുന്നതും പരമാവധി ഒഴിവാക്കുക. ഇത് കഫൈന്റെ അളവ് വർദ്ധിപ്പിച്ച് ഉറക്കമില്ലായ്മയിലേക്ക് തള്ളിവിടുന്നു. പാട്ടുകൾ കേട്ട് ഉറങ്ങാൻ ഇഷ്ടപ്പെടുന്നവർക്ക് അത് പരീക്ഷിക്കാം. ദിവസവും വ്യായാമം ചെയ്യുന്നത് ഉറക്കത്തിന്റെ നിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അമിതമായ മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ, എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ രാത്രി കഴിച്ച് കിടക്കാതിരിക്കുക. ഇത് ദഹനപ്രശ്നങ്ങളിലേക്കും, അസിഡിറ്റിയിലേക്കും വഴിവച്ച് ഉറക്കം കെടുത്തും. ഉറക്കമില്ലായ്മ നിങ്ങളിൽ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലെത്തിക്കും. അതിനാൽ വൈദ്യ സഹായം തേടാൻ ശ്രദ്ധിക്കുക. പലപ്പോഴും നമ്മെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്.
രാത്രി വേണ്ടവിധം ഉറങ്ങാതെ പകൽ സമയങ്ങളിൽ ഉറങ്ങുന്ന സ്വഭാവം മുതിർന്നവരെന്നോ കൗമാരക്കാരെന്നോ വ്യത്യാസമില്ലാതെയായിരിക്കുന്നു. രാത്രി സമയം വൈകിയും മൊബൈൽ ഫോണിൽ അമിതമായി നോക്കിയിരിക്കുന്നതാണ് കൗമാരക്കാരിൽ ഉറക്കക്കുറവിനുള്ള പ്രധാന കാരണം. എന്നാൽ കൃത്യമായ ഉറക്കം ലഭിക്കാത്തത് പല രോഗങ്ങളിലേക്കും വഴിവയ്ക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ” ഉറങ്ങാൻ കിടന്നാലും ഉറക്കം വരാറില്ല” എന്നും പലരും പറയുന്നത് നാം കേട്ടിരിക്കും. കൃത്യമായ ഉറക്കം ലഭിക്കുന്നതിനായി എന്ത് ചെയ്യാൻ സാധിക്കും? അതിനായി ഇനി പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചു നോക്കാം..
ചിട്ടയായ വ്യായാമവും സമീകൃതാഹാര ശൈലിയും ഉറക്കം കൃത്യമായി ലഭിക്കാൻ സഹായിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് അര മണിക്കൂർ മുന്നേ ഇലക്ട്രിക് ഉപകരണങ്ങളുടെ, പ്രത്യേകിച്ച് ഫോണിന്റെ സ്ക്രീനിൽ നോക്കുന്നത് ഒഴിവാക്കി കിടക്കുക. രാത്രിയിൽ ഇരുണ്ട വെളിച്ചത്തിൽ ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് നോക്കി കിടക്കുന്നത് കണ്ണുകളുടെ കാഴ്ച ശക്തി കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും കാരണമാകും.
കിടക്കുന്നതിനു മുമ്പ് ചായയും കാപ്പിയും കുടിച്ച് കിടക്കുന്നതും പരമാവധി ഒഴിവാക്കുക. ഇത് കഫൈന്റെ അളവ് വർദ്ധിപ്പിച്ച് ഉറക്കമില്ലായ്മയിലേക്ക് തള്ളിവിടുന്നു. പാട്ടുകൾ കേട്ട് ഉറങ്ങാൻ ഇഷ്ടപ്പെടുന്നവർക്ക് അത് പരീക്ഷിക്കാം. ദിവസവും വ്യായാമം ചെയ്യുന്നത് ഉറക്കത്തിന്റെ നിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അമിതമായ മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ, എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ രാത്രി കഴിച്ച് കിടക്കാതിരിക്കുക. ഇത് ദഹനപ്രശ്നങ്ങളിലേക്കും, അസിഡിറ്റിയിലേക്കും വഴിവച്ച് ഉറക്കം കെടുത്തും. ഉറക്കമില്ലായ്മ നിങ്ങളിൽ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലെത്തിക്കും. അതിനാൽ വൈദ്യ സഹായം തേടാൻ ശ്രദ്ധിക്കുക.