രാജ്യം 18-ാം ലോകസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഈ സാഹചര്യത്തില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രധാന ആരോപണ പ്രത്യാരോപണങ്ങളില്‍ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതത്തിനു പുറമെ രാജ്യസുരക്ഷയും ദേശവിരുദ്ധ പ്രവര്‍ത്തനവുംമെല്ലാം കടന്നു വരും.
രാജ്യസുരക്ഷയ്ക്കു വെല്ലുവിളിയുര്‍ത്തി അതിര്‍ത്തികളിലുള്‍പ്പെടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും ഭരണകര്‍ത്താക്കള്‍ക്ക് ഉള്‍പ്പടെ തലവേദനയുര്‍ത്താറുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയൊരു തരത്തില്‍ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ വിഷയമാകാറുണ്ട്. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കു നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നത് സര്‍ജിക്കല്‍ സ്‌ട്രൈക്കുകളിലൂടെയാണ്. എപ്പോഴെല്ലാം സര്‍ജിക്കല്‍ സ്‌ട്രൈക്കുള്‍ നമ്മുടെ രാജ്യം നടത്തിയിട്ടുണ്ട്, എന്തിനായിരുന്നു അവയെല്ലാം അതൊക്കെ എപ്പോള്‍ നമുക്ക് ഒന്നു പരിശോധിക്കാം.
കൃത്യതയും വ്യക്തവുമായ ഒരു സൈനിക ആക്രമണ തന്ത്രമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ആക്രമിക്കപ്പെടുന്ന ശത്രുവ്യൂഹം, കെട്ടിടങ്ങള്‍, വാഹനങ്ങള്‍ , തുടങ്ങിയവയ്ക്കല്ലാതെ മറ്റാന്നിനും നാശമോ, ഹാനിയോ ഏല്‍പ്പിക്കാതെ ഉദ്ദിഷ്ട പ്രഹരണ സ്ഥലത്തിലൂടെ ലക്ഷ്യം കൈവരിക്കുന്നതിനേയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് വിശേഷിപ്പിക്കുന്നത്.
പാക്കിസ്ഥാനിലെ തീവ്രവാദ ലക്ഷ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സായുധ സേന നടത്തുന്ന സൈനിക നടപടിയെ വിവരിക്കാന്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന പ്രയോഗം ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പതിവായി ഉപയോഗിക്കാറുണ്ട്. പാക് അധീന കശ്മീരിലും (പിഒകെ) നിയന്ത്രണ രേഖയുടെ മറുവശത്തും പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെ ഇന്ത്യ നിരവധി സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. 19 ഇന്ത്യന്‍ സൈനികരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഉറി ആക്രമണത്തിന് മറുപടിയായി 2016 സെപ്റ്റംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ ഈ ആക്രമണങ്ങളില്‍ ഏറ്റവും ശ്രദ്ധേയവും പ്രസിദ്ധവുമാണ്.
ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ കൃത്യമായ ഡാറ്റാബേസ് നമുക്ക് ലഭിക്കില്ല. അതിനുകാരണം രാജ്യം അതിന്റെ നയതന്ത്ര കാര്യങ്ങളിലും സൂക്ഷിക്കുന്ന രഹസ്യ സ്വഭാവവുമാണ്. 2016 ലും 2019 ലും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി വിജയം കൈവരിച്ച ഊറിയും ബാലാകോട്ടും സവിശേതകള്‍ നിറഞ്ഞതായിരുന്നു.
സെപ്തംബര്‍ 2016 ല്‍ 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തിന് മറുപടിയായി സെപ്റ്റംബര്‍ 29 ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലെ (പിഒകെ) ഭീകര കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. പ്രത്യേക സേന നടത്തിയ ഓപ്പറേഷന്‍ മണിക്കൂറുകളോളം നീണ്ടുനിന്നു, നിരവധി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിക്കപ്പെടുകയും 35-50 ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു.
2019 ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഒരു തീവ്രവാദ പരിശീലന ക്യാമ്പില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. 40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായാണ് ആക്രമണം. മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഓപ്പറേഷന്‍ തീവ്രവാദ ക്യാമ്പ് തകര്‍ക്കുകയും 300 ഓളം ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തു.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി തവണ ഇന്ത്യ അതിശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ജൂണ്‍ 2015 മ്യാന്‍മറില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. മണിപ്പൂരില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് 2015 ജൂണില്‍ മ്യാന്‍മറിലെ ഭീകര ക്യാമ്പുകളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. ഇന്ത്യന്‍ ആര്‍മിയുടെ എലൈറ്റ് സ്‌പെഷ്യല്‍ ഫോഴ്‌സ് നടത്തിയ ഓപ്പറേഷന്‍ നിരവധി തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിക്കുകയും 50-100 തീവ്രവാദികള്‍ കൊല്ലപ്പെടുകയും ചെയ്തു.
പാകിസ്ഥാന്‍ സേനയുടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെത്തുടര്‍ന്ന് 2016 ഒക്ടോബറില്‍ ഇന്ത്യന്‍ സൈന്യം പിഒകെയിലെ ഭീകര ക്യാമ്പുകളില്‍ മറ്റൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി. പാരാ കമാന്‍ഡോകള്‍ നടത്തിയ ഓപ്പറേഷനില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെടുകയും നിരവധി തീവ്രവാദ ക്യാമ്പുകള്‍ തകര്‍ക്കുകയും ചെയ്തു.
ആക്രമണം നടത്തുന്ന സമീപ പ്രദേശങ്ങള്‍ക്കും സിവിലിയന്‍മാര്‍ക്കും ഏറ്റവും കുറഞ്ഞ നാശനഷ്ടം ലക്ഷ്യമിട്ടുള്ള വേഗത്തിലുള്ളതും ലക്ഷ്യമിട്ടുള്ളതുമായ ആക്രമണം ഒരു സര്‍ജിക്കല്‍ സ്ട്രൈക്കായി വിലയിരുത്താം.