ഹമീദ ബാനുവിനെ ആദരിച്ച് ഗൂഗിള്‍; ഹമീദയെ അറിയുമോ?

Hamida Banu

ഇന്ത്യാ രാജ്യത്തിന് സ്വതന്ത്ര്യം ലഭിക്കുന്നതിനു പത്തു വര്‍ഷം മുന്‍പ് പുരുഷന്മാര്‍ അടക്കി വാണിരുന്ന ഗുസ്തി മേഖലയില്‍ കരുത്തറിയിച്ചവള്‍. ഇന്ന് ഗൂഗിള്‍ നല്‍കിയ ഡൂഡിലില്‍ കൈകള്‍ ഉയര്‍ത്തി മസില്‍ കാണിച്ചു നില്‍ക്കുന്ന കരുത്തുറ്റ വനിത അവളാണ് ഹമീദ ബാനു ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരം.

1900-കളുടെ തുടക്കത്തില്‍ അലിഗഡിന് സമീപം ഒരു ഗുസ്തി കുടുംബത്തില്‍ ജനിച്ച ഹമീദയുടെ മനസില്‍ മുഴുവന്‍ പിതാവിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗുസ്തിയായിരുന്നു. അങ്ങനെ പിതാവിന്റെ ശിഷ്യന്മാരുമൊത്തായിരുന്നു അവളുടെ പരിശീലനം.

ഹമീദ ബാനു ട്രോഫിയുമായി

1937 ല്‍ ഹമീദ അരങ്ങേറ്റം കുറിച്ചപ്പോള്‍ താന്‍ ആരാണൈന്നും തന്റെ കഴിവുകള്‍ പുറം ലോകം അറിയണമെന്നും അവള്‍ മനസില്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അതിനായി നിരവധി ഗുസ്തി മത്സരങ്ങളില്‍ പുരുഷ പോരാളികളുമായി പോരാടി വിജയം കുറച്ചു ഹമീദ.

സ്വതന്ത്ര്യാനന്തരം 1954ല്‍ അക്കാലത്തെ ഏറ്റവും മികച്ച പുരുഷ ഗുസ്തി താരമായിരുന്ന ഛോട്ടാ ഗാമ ഫയല്‍വാനെ ഗോദയില്‍ മലര്‍ത്തിയടിച്ചാണ് അവര്‍ ഇന്ത്യന്‍ ജനതയെ മനസുകളില്‍ കയറിപ്പറ്റിയത്. 1954 മേയ് നാലിനായിരുന്നു വിഖ്യാതമായി മാറിയ ഈ പോരാട്ടം. എതിരാളിയെ അനായാസം തോല്‍പ്പിച്ച് അവളെ വിവാഹം കഴിക്കുമെന്നും, പോരാട്ടത്തില്‍ തോറ്റാല്‍ വിരമിക്കുമെന്ന് ഫയല്‍വാന്‍ പ്രഖ്യാപിച്ചു.

പക്ഷേ, അയാള്‍ക്ക് അറിയില്ലായിരുന്നു, താന്‍ അഭിമുഖീകരിക്കുന്ന ഈ നിസ്സാര സ്ത്രീ, കല്‍ക്കട്ടയില്‍ നിന്നുള്ള രണ്ട് കമിതാക്കളെ, ഒരു സിഖ്, ഒരു ഹിന്ദു പയല്‍വാന്മാരെയും സമീപകാലത്ത് പരാജയപ്പെടുത്തിയിരുന്ന കാര്യം. വെറും ഒരു മിനിറ്റും 34 സെക്കന്‍ഡും കൊണ്ട് അവള്‍ ബാബ ഫയല്‍വാനെ വീഴ്ത്തി, അത് അവന്റെ അവസാന പോരാട്ടമാക്കി മാറ്റി. അന്ന് വെറും ഒരു മനിറ്റ് 34 സെക്കന്‍ഡില്‍ അവര്‍ ഫയല്‍വാനെ കീഴടക്കി. ഇതിനോടുള്ള ആദരമായാണ് ഇന്ന് ഗൂഗിള്‍ ഡൂഡില്‍ ഹമീദയ്ക്കുവേണ്ടി മാറ്റിവെച്ചത്.

ആഗ്രയിലെ ലാഹോറില്‍ നിന്ന് ഫിറോസ് ഖാനെ നേരിട്ടതിന് ശേഷമാണ് അവള്‍ക്ക് അര്‍ഹമായ ശ്രദ്ധ ലഭിച്ചത്. ഫിറോസ് ആദ്യം അവളെ നോക്കി ചിരിച്ചുവെങ്കിലും പിന്നീട് അവളോട് ഗുസ്തിക്ക് അവന്‍ തയ്യാറായി. അവരുടെ മത്സരം തുടങ്ങി നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അവന്‍ ഫിറോസ് ഖാനെ അവള്‍ മലര്‍ത്തിയടിച്ചു. തന്നോടു മത്സരിക്കാന്‍ അവര്‍ പുരുഷ താരങ്ങളെ വെല്ലുവിളിച്ചു. ഏതാണ്ട് 300 ഓളം മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയ അവര്‍ അസാധാരണ വെല്ലുവിളികള്‍ നടത്തി.

അലിഗഢിന്റെ ആമസോണ്‍ എന്നറിയപ്പെടുന്ന ഹമീദ ബാനുവിന്റെ ഇതിഹാസം പാശ്ചാത്യ പത്ര കോളങ്ങളില്‍ നിറഞ്ഞു നിന്നു. മുസ്ലീം കുടുംബത്തില്‍ ജനിച്ചതുകൊണ്ട് അവള്‍ക്ക് ചെറുപ്പക്കാലം തൊട്ട് പലതരത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. കുടുംബത്തില്‍ പ്രത്യേകിച്ച് പിതാവില്‍ നിന്നും ലഭിച്ച പിന്തുണ അവള്‍ക്ക് ഗുസ്തി റിങില്‍ കയറാന്‍ ഹരം പകര്‍ന്നു.

 

പ്രതാപ കാലത്തെ അവരുടെ ഭക്ഷണ രീതികളും മറ്റും വലിയ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 108 കിലോ ഭാരവും 1.6 മീറ്റര്‍ ഉയരവുമുള്ള അവര്‍ക്ക് പാല്‍ ഇഷ്ട വിഭവമായിരുന്നു. ദിവസത്തില്‍ 5- 6 ലിറ്റര്‍ പാല്‍ വരെ അവര്‍ കുടിച്ചിരുന്നു. ബിരിയാണി, മട്ടന്‍, ബദാം, വെണ്ണ തുടങ്ങിയവയും ധാരാളം കഴിക്കുമായിരുന്നു.

വെട്ടിയ മുടിയും കവചത്തോട് സാമ്യമുള്ള ഗുസ്തി വസ്ത്രവുമായി, ഹമീദ ഒരു ദശാബ്ദത്തിലേറെയായി ഗുസ്തി സര്‍ക്യൂട്ടുകളിലും ആധിപത്യം പുലര്‍ത്തിയിരുന്നു. 320 മത്സരങ്ങള്‍ വിജയിച്ച ഹമീദ യൂറോപ്യന്‍ ബോക്‌സര്‍മാരെ ഗുസ്തി പോരാട്ടത്തിനു വിളിച്ചിരുന്നതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.