ദോഹ: ഖത്തറിലെ ഗാനിം ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനും റമദ ഹോട്ടൽ ഉടമയുമായ ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു. 87 വയസ്സായിരുന്നു. ലണ്ടനിലാണ് മരിച്ചത്. മൃതദേഹം ഖത്തറിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. വർഷങ്ങളായി ഖത്തറിലെ ഇന്ത്യക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന ഷെയ്ഖ് ഗാനിം ഇന്ത്യക്കാരെ പലതരത്തിൽ സഹായിക്കാറുണ്ടായിരുന്നു. എല്ലാ വർഷവും മുടങ്ങാതെ ഇന്ത്യ സന്ദർശിക്കുകയും, ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം സൂക്ഷിച്ചിരുന്ന വ്യക്തിയുമാണ് അദ്ദേഹം.