കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തില്‍ മുത്തമിട്ട് മുംബൈ സിറ്റി. ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് മുംബൈ രണ്ടാം കിരീടം നേടിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിന്നിലായ ശേഷമാണ് മുംബയ് വിജയിച്ചത്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച കളി പുറത്തെടുത്തു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് തവണ മുംബയ് സിറ്റിയുടെ ചാങ്തെയുടെ ഷോട്ടുകള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. ആദ്യ പകുതിയുടെ അവസാനം കമ്മിംഗ്സിലൂടെ ആണ് മോഹന്‍ ബഗാന് ലീഡ് നേടിയത്.
44-ാം മിനിറ്റിൽ ജേസൺ കമ്മിങ്സിലൂടെ ബഗാൻ മുന്നിലെത്തിയെങ്കിലും 53ൽ ജോർജ് പെരേര ഡയസ് ഗോൾ മടക്കി. 81-ാം മിനിറ്റിൽ ബിപിൻ സിങ്ങും ഇൻജുറി ടൈമിൽ ജാകൂബ് വോജ്യൂസ് (90+7) സ്കോർ ചെയ്ത് നിലവിലെ ചാമ്പ്യന്മാർക്കെതിരെ മുംബൈക്ക് മികച്ച ജയം സമ്മാനിച്ചു.