ബെംഗളൂരു: പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ ജയിച്ചുകയറി ബെംഗളൂരു. നാല് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 148-റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു മറികടന്നു. ജയിച്ചതോടെ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ബെംഗളൂരു (8 പോയിന്റ്) അവസാനസ്ഥാനത്ത് നിന്ന് ഏഴാമതേക്ക് ചേക്കേറി. 8 പോയിന്റ് തന്നെയെങ്കിലും ടൈറ്റന്‍സ് 9-ാം സ്ഥാനത്തേക്ക് വീണു.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ബെംഗളൂരുവിന് മുഹമ്മദ് സിറാജ് മിന്നും തുടക്കം നൽകി. വൃദ്ധിമാൻ സാഹയെയും ശുഭ്മാൻ ഗില്ലിനെയും രണ്ടക്കം തികക്കും മുമ്പേ സിറാജ് മടക്കി. തകർച്ചയിലേക്ക് പോകുകയായിരുന്ന ഗുജറാത്ത് ഇന്നിങ്സിന് ഷാരൂഖ് ഖാൻ (37), ഡേവിഡ് മില്ലർ (30), രാഹുൽ തീവാത്തിയ (35) എന്നിവർ ചേർന്നാണ് ജീവൻ നൽകിയത്. രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തിയ യാഷ് ദയാൽ, വിജയകുമാർ വൈശാഖ് എന്നിവരും ബെംഗളൂരുവിനായി തിളങ്ങി.
റൺറേറ്റുയർത്താനായി അതിവേഗമാണ് ആർ.സി.ബി ഓപ്പണർമാർ സ്കോർ ചെയ്തത്. 64 റൺസുമായി ഡുെപ്ലസിസ് മടങ്ങുമ്പോഴേക്കും 5.5 ഓവറിൽ സ്കോർ 92 റൺസിൽ എത്തിയിരുന്നു. എന്നാൽ തുടർന്ന വന്ന വിൽ ജാക്സ്, രജത് പട്ടീഥാർ, െഗ്ലൻ മാക്സ് വെൽ, കാറമൂൺ ഗ്രീൻ എന്നിവർ പെട്ടെന്ന് പുറത്തായത് ആർ.സി.ബിയെ ഒരുവേള സമ്മർദ്ദത്തിലാക്കി.
വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച വിരാട് കോലിയാണ് ബെംഗളൂരുവിന് പ്രതീക്ഷ സമ്മാനിച്ചത്. എന്നാല്‍ കൂടുതല്‍ അപകടം വിതയ്ക്കും മുമ്പേ കോലിയെ പുറത്താക്കി നൂര്‍ അഹമ്മദ് ഗുജറാത്തിന് ജയപ്രതീക്ഷ നല്കി. 27-പന്തില്‍ നിന്ന് 42 റണ്‍സെടുത്താണ് കോലി മടങ്ങിയത്. എന്നാല്‍ പിന്നാലെ ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് സ്വപ്നില്‍ സിങ്ങുമൊത്ത് ടീമിനെ 13.4 ഓവറില്‍ വിജയതീരത്തെത്തിച്ചു. കാര്‍ത്തിക് 12-പന്തില്‍ നിന്ന് 21-റണ്‍സെടുത്തപ്പോള്‍ സ്വപ്നില്‍ സിങ് 9-പന്തില്‍ നിന്ന് 15-റണ്‍സെടുത്തു. ഗുജറാത്തിനായി ജോഷുവ ലിറ്റില്‍ നാല് വിക്കറ്റെടുത്തു.