തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. 2 മുതൽ 4 °c വരെ താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിൽ 39°c വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും, താപനില ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരളതീരത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് തുടരുകയാണ്.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ജാഗ്രതാ നിർദ്ദേശങ്ങൾ