പലവിധം അച്ചാറുകൾ ഉണ്ടാക്കിയിട്ടും കഴിച്ചിട്ടും ഉണ്ടല്ലേ? മാങ്ങാ, നാരങ്ങ, നെല്ലിക്ക അങ്ങനെ അങ്ങനെ ഒരുപാട് അച്ചാറുകൾ, എന്നാൽ തേങ്ങാ അച്ചാർ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഉഗ്രൻ ടേസ്റ്റ് ആണ്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- തേങ്ങ- ഒന്ന്( ചെറുതായി നുറുക്കി വെളിച്ചെണ്ണയില്‍ വറുത്തത്)
- പാവയ്‌ക്ക്- ഒന്ന് ( ചെറുതായി നുറുക്കി വെളിച്ചെണ്ണയില്‍ വറുത്തത്)
- വെളുത്തുള്ളി- 25 ഗ്രാം( നെടുകെ ചീന്തിയത്)
- അച്ചാര്‍ പൊടി – 1ടീസ്‌പൂണ്‍
- മുളക് പൊടി – 1 ടീസ്‌പൂണ്‍
- പച്ചമുളക് – 5 എണ്ണം അരിഞ്ഞത്
- വെളിച്ചെണ്ണ- കുറച്ച്
- വിനാഗിരി – കുറച്ച്
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില- ആവശ്യത്തിന്
- കടുക്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കുമ്പോള്‍ കടുകിട്ട് പൊട്ടിയ്‌ക്കുക. ഇതിലേയ്‌ക്ക് തയ്യാറാക്കിവച്ച വെളുത്തുള്ളി, പച്ചമുകള്, അച്ചാര്‍ പൊടി, മുളക് പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. തീയില്‍ നിന്നും മാറ്റിയശേഷം തയ്യാറാക്കി വച്ച തേങ്ങാക്കഷണങ്ങളും പാവയ്‌ക്കാ കഷണങ്ങളും ഇതിലേയ്‌ക്ക് ചേര്‍ത്ത് ഇളക്കുക. ചൂടുമാറിയശേഷം അല്‍പം വിനാഗിരി ചേര്‍ത്തിളക്കി പാത്രത്തിലാക്കി സൂക്ഷിക്കുക.
തേങ്ങമാത്രം ഉപയോഗിച്ചും പാവയ്‌ക്കമാത്രം ഉപയോഗിച്ചും ഇത്തരത്തില്‍ അച്ചാറുണ്ടാക്കാം. വെളിച്ചെണ്ണയ്‌ക്കു പകരം നല്ലെണ്ണയും പാകം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്.