നോൺവെജ് കഴിക്കുന്നവർക്ക് ചിക്കൻപോലെ തന്നെ പ്രിയപ്പെട്ടതാണ് താറാവും. ഉഗ്രൻ ടേസ്റ്റിൽ ഒരു താറാവ് കറി ആയാലോ?
ആവശ്യമായ ചേരുവകൾ
- താറാവ് ഇറച്ചി -രണ്ട് കിലൊ
- മല്ലി പൊടി -രണ്ടര ടേബിള്‍ സ്പൂണ്‍
- മുളക് പൊടി – ഒന്നര ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി – ഒരു ടേബിള്‍ സ്പൂണ്‍
- ഇഞ്ചി കുഴമ്പത് -ഒന്നര ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി കുഴമ്പ് -അര ടേബിള്‍ സ്പൂണ്‍
- ഗരം മസാല -ഒരു ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍ പൊടി- ഒരു ടേബിള്‍ സ്പൂണ്‍
- കറിവേപ്പില – രണ്ട് ഇതള്‍
- ഉപ്പ് -രുചിയ്ക്ക്
- ഉള്ളി- ആറ് ഇടത്തരം, നുറുക്കിയത്
- വെളിച്ചെണ്ണ -അര കപ്പ് – നാടന്‍ രുചി കിട്ടാന്‍ വെളിച്ചെണ്ണ വേണം
- അലങ്കരിയ്ക്കാന്‍
- മല്ലി ഇല -വേണ്ടത്ര
- ഉരുളന്‍ കിഴങ്ങ് -രണ്ട് എണ്ണം- അരിഞ്ഞ് വറുത്തത്
തയ്യറാക്കുന്ന വിധം
കൊഴുപ്പില്ലാത്ത താറാവ് ഇറച്ചി തൊലി കളഞ്ഞ് ഇടത്തരം കഷണങ്ങളാക്കുക. കഴുകി ഉപ്പും മഞ്ഞള്‍ പൊടിയും ചേര്‍ത്ത വെള്ളത്തില്‍ കഴുകുക. മശാല തയ്യാറാവുന്നതുവരെ ഇതിനെ വെള്ളത്തില്‍ തന്നെ വയ്ക്കുക. പ്രഷര്‍ കുക്കര്‍ ചൂടാക്കി അതില്‍ അരകപ്പ് വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കുക. ഉള്ളി അതില്‍ ഇട്ട് ചുവക്കുന്നതുവരെ വരട്ടുക. ചൂട് കുറച്ച് അതില്‍ ഇഞ്ചി – വെളുത്തുള്ളി കുഴമ്പുകളും കുരുമുളക് പൊടിയും ചേര്‍ക്കുക.
മല്ലി പൊടി, മുളക് പൊടി, ഗരം മശാല എന്നിവ ചേര്‍ത്ത് കുഴമ്പാക്കി ഉപ്പും ചേര്‍ത്ത് പ്രഷര്‍ കുക്കറിലെ മറ്റ് കൂട്ടുകളോടൊപ്പം ചേര്‍ക്കുക. എണ്ണ വേര്‍പെടുന്നതുവരെ ഇളക്കി ചൂടാക്കുക.
തുടര്‍ന്ന് താറാവ് ഇറച്ചി നല്ലതായി കഴുകി വെള്ളം തോര്‍ത്ത് പ്രഷര്‍ കുക്കറിലെ മസാലയിലേയ്ക്ക് ചേര്‍ക്കുക. ചെറുതീയില്‍ ഇതിനെ ചൂടാക്കുക. ഇറച്ചിയില്‍ നിന്ന് വെള്ളം വാര്‍ന്നു തുടങ്ങും. ഇത് ഇറച്ചി വേകാന്‍ വേണ്ടതില്ലെങ്കില്‍ വേണ്ട ചൂട് വെള്ളം കൂടി (ഒന്ന് – ഒന്നര കപ്പ്) ചേര്‍ക്കുക. തുടര്‍ന്ന് പ്രഷര്‍ കുക്കര്‍ അടച്ച് മൂന്ന് വിസില്‍ കേള്‍ക്കുന്നതുവരെ ഇറച്ചി വേകിയ്ക്കുക. തീ കുറച്ച് പത്ത് മിനിട്ട് കൂടി വേകിയ്ക്കുക. പ്രഷര്‍ കുക്കര്‍ ഉപയോഗിയ്ക്കാതെ തുറന്ന പാത്രത്തില്‍ വേകിയ്ക്കുകയാണെങ്കില്‍ നല്ല തീയില്‍ 15 മിനിട്ടും ചെറു തീയില്‍ 20 മിനുട്ടും വേകണം. കറിയില്‍ വേണ്ടത്ത കുഴമ്പ് ഉണ്ടെന്ന് ഉറപ്പാക്കുക.
മറ്റൊരു പാത്രത്തിലേയ്ക്ക് മാറ്റി മല്ലി ഇലയും വറുത്ത ഉരുളന്‍ കിഴങ്ങും വിതറി അലങ്കരിയ്ക്കുക.