കൊടം പുളി ചേർത്ത മീൻകറിക്ക് അല്ലേലും ടേസ്റ്റ് കൂടുതലാണ്. സാധാരണ മീൻകറിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു മീൻകറി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
കൊടം പുളി കഴുകി ഒന്നര കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പു ചേര്‍ത്ത് ഇടണം. ചീനച്ചട്ടിയില്‍ എണ്ണ കായുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയാല്‍ ഉള്ളിയും കറിവേപ്പിലയും ഇട്ട് ചുവക്കുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ ഇട്ട് മൂപ്പിച്ച് കോരണം. തുടര്‍ന്ന് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉലുവാപ്പൊടി എന്നിവ ഒന്നിച്ച് അല്‍പ്പം വെള്ളത്തില്‍ കുതിര്‍ത്തു ചേര്‍ത്ത് അരപ്പു നല്ലതുപോലെ വഴറ്റി വാങ്ങണം.
ഒരു ചീനച്ചട്ടിയില്‍ (മണ്ണിലുള്ള മീന്‍ ചട്ടി ഉപയോഗിച്ചാല്‍ മീനിന് രുചി കൂടും) എണ്ണയൊഴിച്ച് രണ്ടു തണ്ട് കറിവേപ്പില ഇടണം. മീന്‍ കഷണങ്ങളും വറുത്തുകോരിയതും അരപ്പില്‍ ഇട്ട് ഇളക്കി ചട്ടിയില്‍ ഇട്ട് പുളിയും വെള്ളവും ഒന്നിച്ച് നല്ലതുപോലെ ഇളക്കി മൂടിവച്ച് ചെറുതീയില്‍ മീന്‍ വെന്തു ചാറു കുറുകി വരുമ്പോള്‍ ഉപ്പ് പോരെങ്കില്‍ ചേര്‍ത്ത് എണ്ണ തെളിയുമ്പോള്‍ വാങ്ങി വയ്ക്കാം.