ഊണിന് സാമ്പാര്‍ നിർബന്ധാ! ഇതാ സ്വാദേറിയ ഒരു സാമ്പാർ റെസിപ്പി

ചിക്കനും മീനുമെല്ലാം ഉണ്ടെങ്കിലും അതൊന്ന് ബാലൻസ് ചെയ്യാൻ വേണ്ടി ഒരു വെജ് കറി കൂടെയുണ്ടാകും. അത്തരത്തിൽ ഒന്നാണ് സാമ്പാർ. സാമ്പാർ മാത്രം കൂട്ടിയും ഭക്ഷണം കഴിക്കാം. ഉഗ്രൻ ടേസ്റ്റിൽ ഒരു സാമ്പാർ ഉണ്ടാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 2. മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
  • 3. നല്ലെണ്ണ -ഒരു ടേബിള്‍സ്പൂണ്‍
  • 4. വറ്റല്‍മുളക് -ഒരെണ്ണം
  • കൊത്തമല്ലി -രണ്ടു ടേബിള്‍സ്പൂണ്‍
  • ഉലുവ-അര ടീസ്പൂണ്‍
  • 5 . തേങ്ങ ചിരകിയത് -അര കപ്പ് (വേണമെങ്കില്‍)
  • 6. വെളിച്ചെണ്ണയും നല്ലെണ്ണയും കൂട്ടിക്കലര്‍ത്തിയത് -രണ്ടു ടേബിള്‍സ്പൂണ്‍
  • 7. പച്ചക്കറി
  • വെണ്ടക്ക -50 കഷണം
  • ചേമ്പ് -20 കഷണം
  • കത്തിരിക്ക (നാലായി കീറിയത്) -50 കഷണം
  • മുരിങ്ങയ്ക്ക(രണ്ട് ഇഞ്ച് നീളത്തില്‍ മുറിച്ചത്) -25 കഷണം
  • സവാള(കഷണങ്ങളാക്കിയത്) ഒരു കപ്പ്
  • 8. പച്ചക്കറി
  • കുമ്പളങ്ങാ (ചെറുകഷണങ്ങള്‍)-25 എണ്ണം
  • പച്ചമുളക്(കീറിയത്) -25 എണ്ണം
  • 9. വെളിച്ചെണ്ണ -രണ്ട് ടേബിള്‍സ്പൂണ്‍
  • 10. കായം-രണ്ട് ടീസ്പൂണ്‍
  • 11. കടുക് -കാല്‍ ടീസ്പൂണ്‍
  • ഉലുവ -ഒരു നുള്ള്
  • വറ്റല്‍ മുളക് (മുറിച്ചത്) -നാലെണ്ണം
  • 12. ചുവന്നുള്ളി (അരിഞ്ഞത്)-രണ്ടു ടേബിള്‍സ്പൂണ്‍
  • കറിവേപ്പില -പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ രണ്ടു കപ്പ് വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ പരിപ്പു കഴുകി മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. നന്നായി വേവിച്ച പരിപ്പ് ഉടയ്ക്കുക.

ചീനച്ചട്ടിയില്‍ ഒരു ടേബിള്‍സ്പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ , മൂന്നാമത്തെ ചേരുവകള്‍ ഇട്ട് മൂപ്പിക്കുക. നന്നായി മൂക്കുമ്പോള്‍ തേങ്ങാ ചിരകയതും ഇട്ട് ചുവക്കെ മൂപ്പിക്കുക. ഇവയെല്ലാം കൂടി അരച്ചെടുക്കുക.

രണ്ടു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഏഴാമത്തെ ചേരുവകള്‍ ഇട്ട് ഉലര്‍ത്തി, വാളന്‍പുളി പിഴിഞ്ഞ് തിളപ്പിച്ച വെള്ളത്തില്‍ ഇടുക. കുമ്പളങ്ങാ മുറിച്ചതും പച്ചമുളകും കീറിയതും ഇട്ട് പാത്രം മൂടി കഷണങ്ങള്‍ ചെറിയ തീയില്‍ വേവിക്കുക. ഇതില്‍ പരിപ്പ് വേവിച്ച് ഉടച്ചതും ഒന്നര കപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക.

രണ്ടു ടേബിള്‍സ്പൂണ്‍ വെ ളിച്ചെണ്ണയും നല്ലെണ്ണയും കൂടി ചൂടാക്കി കായം മൂപ്പിച്ചു പൊടിച്ച് സാമ്പാറില്‍ ചേര്‍ക്കുക. ശേഷിച്ച എണ്ണയില്‍ പതിനൊന്നും പന്ത്രണ്ടും ചേരുവകള്‍ യഥാക്രമം ഇട്ട് വഴറ്റി സാമ്പാറില്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക.