വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങളുടെ തീൻമേശയാണ് തുർക്കിയ. ലോക രുചിയിൽ നിർണായക സ്ഥാനമാണ് ഇവിടത്തെ വിഭവങ്ങൾക്ക്. വീട്ടിൽ പരീക്ഷിക്കാം വ്യത്യസ്തമായാ ഒരു ടർക്കിഷ് രുചി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ബിരിയാണി അരി (ചെറിയ അരി) -100 ഗ്രാം
- പാൽ -300 എം.എൽ
- പഞ്ചസാര -ആവശ‍്യത്തിന്
- ലെമൺ സെസ്റ്റ് -ഒരു നാരങ്ങയുടേത്
- കോൺഫ്ലവർ -ഒരു ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
അരി പാലിൽ നന്നായി വേവിക്കുക. അതിലേക്ക് പഞ്ചസാരയും ലെമൺ സെസ്റ്റും ചേർക്കുക. കോൺഫ്ലവർ കുറച്ച് പാലിൽ മിക്സ് ചെയ്ത് ഒഴിച്ച് ചെറിയ തീയിൽ നന്നായി ഇളക്കുക. ശേഷം ഓവനിലെ പ്രൂഫ് മോൾഡുകളിലേക്ക് ഒഴിക്കാം. മുകളിൽ ഗോൾഡൻ കളർ വരുന്നത് വരെ 200 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് ചൂടാക്കിയാൽ ടർക്കിഷ് ബേൺട് റൈസ് പുഡ്ഡിങ് തയാർ.