വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങളുടെ തീൻമേശയാണ് തുർക്കിയ. ലോക രുചിയിൽ നിർണായക സ്ഥാനമാണ് ഇവിടത്തെ വിഭവങ്ങൾക്ക്. വീട്ടിൽ പരീക്ഷിക്കാം വ്യത്യസ്തമായാ ഒരു ടർക്കിഷ് രുചി നോക്കിയാലോ? ടർക്കിഷ് ഷെപ്പേർഡ്സ് സാലഡ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- തക്കാളി -2
- കക്കിരി -1
- ടർക്കിഷ് ഗ്രീൻ പെപ്പർ -കാൽ കഷണം
- ചെറിയ ഉള്ളി -6 എണ്ണം
- പാർസ്ലി ഇല -50 ഗ്രാം
- പുതിന -50 ഗ്രാം
- ഉപ്പ് -ആവശ്യത്തിന്
- സുമാക് പൗഡർ -അര ടേബ്ൾ സ്പൂൺ
- ലെമൺ ജ്യൂസ് -ഒരു ടേബ്ൾ സ്പൂൺ
- ഒലീവ് ഓയിൽ -3 ടേബ്ൾ സ്പൂൺ
തയാറാക്കുന്ന വിധം
1 മുതൽ 6 വരെയുള്ള ചേരുവകളെല്ലാം കഴുകി വൃത്തിയാക്കി ചെറുകഷണങ്ങളായി അരിയുക. ശേഷം ഉപ്പും സുമാക് പൗഡറും ചേർത്ത് മിക്സ് ചെയ്യാം. ഇതിലേക്ക് ലെമൺ ജ്യൂസും ഒലീവ് ഓയിലും ചേർത്ത് നന്നായി ഇളക്കി പാത്രത്തിലേക്ക് മാറ്റാം.