ചുട്ടുപൊള്ളുന്ന അവസ്ഥയിൽ ഒന്ന് തണുക്കാൻ ഒരു സ്മൂത്തി തയ്യറാക്കിയാലോ? സ്ട്രോബെറി വനില സ്മൂത്തീറെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- വനില ഐസ്ക്രീം ആവശ്യത്തിന്
- സ്ട്രോബെറി ഐസ്ക്രീം ആവശ്യത്തിന്
- പാൽ, പഞ്ചസാര ആവശ്യത്തിന്
- ക്രഷ്ഡ് നട്സ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയിലേക്ക് വനില ഐസ്ക്രീം, നല്ല തണുത്ത പാൽ (ഫ്രോസൺ മിൽക്ക്) ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ക്രഷ്ഡ് നട്സ് കൊണ്ട് ഗാർണിഷ് ചെയ്താൽ വനില സ്മൂത്തി റെഡി. ഇത് പോലെ വനില ഐസ്ക്രീമിന് പകരം ഫ്രഷ് സ്ട്രോബെറിയോ, സ്ട്രോബെറി ഐസ് ക്രീമോ ചേർത്തായാൽ സ്ട്രോബെറി സ്മൂത്തിയും തയാറാക്കാം.