ശരീരം തണുപ്പിക്കാൻ ആരോഗ്യകരമായ പനനൊങ്ക് സ്മൂത്തി

പനനൊങ്ക് ആരോഗ്യകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉയര്‍ന്ന ജലാംശം അടങ്ങിയ പനനൊങ്ക് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് ശരീരം തണുപ്പിക്കുകയും ചെയ്യുന്നു.

ആവശ്യമായ ചേരുവകൾ

  • പനനൊങ്ക് 3-4 കഷ്ണം
  • 1 കപ്പ് തേങ്ങാ വെള്ളം
  • ഒരു നാരങ്ങ നീര്
  • ഒരു പിടി പുതിനയില
  • 1 ടീസ്പൂണ്‍ തേന്‍ ആവശ്യമെങ്കില്‍
  • ഐസ് ക്യൂബുകള്‍

തയ്യറാക്കുന്ന വിധം

പനനൊങ്ക്,, പുതിനയില, നാരങ്ങ നീര് എന്നിവ എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യമെങ്കില്‍ മാത്രം തേന്‍ ചേര്‍ക്കാം. പിന്നീട് ഐസ് കൂടി ചേര്‍ത്ത് മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.