ഓറഞ്ചും മാമ്പഴവും വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന രണ്ട് പഴങ്ങളാണ്; എന്നാൽ ഒരു ഓറഞ്ച് മാംഗോ സ്മൂത്തി ആവാം

ഓറഞ്ചും മാമ്പഴവും വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന രണ്ട് പഴങ്ങളാണ്. ഇവ രണ്ടും സ്മൂത്തി ആക്കാന്‍ ഏറ്റവും ബെസ്റ്റ് ആണ്. മാമ്പഴത്തില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഓറഞ്ചില്‍ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.

ആവശ്യമായ ചേരുവകൾ

  • 1 പഴുത്ത മാങ്ങ, തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയത്
  • 1 ഓറഞ്ച്
  • ½ കപ്പ് ഗ്രീക്ക് യോഗര്‍ട്ട്
  • 1 ടേബിള്‍ സ്പൂണ്‍ തേന്‍ വേണമെങ്കില്‍ ചേര്‍ക്കാം
  • ഐസ് ക്യൂബുകള്‍

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും തൈരും ഒരു പിടി ഐസ് ക്യൂബുകളും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അതിന് ശേഷം ഇതിലേക്ക തൈര് ചേര്‍ത്ത് നല്ലതുപോലെ ഉളക്കണം. ഇത് നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.