ഇന്ന് കുട്ടിയെന്നോ പ്രായം ആയവരെന്നോ ഇല്ലാതെ വരുന്ന ഒന്നാണ് ഹാർട്ട് അറ്റാക്ക് .പലപ്പോഴും നമ്മുടെ ജീവിത രീതിയാണ് ഇതിന് പ്രധാന കാരണം ആകുന്നത് .മനുഷ്യന്റെ മനസ്സും ശരീരവും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളു . മാറി വരുന്ന ജീവിത രീതിയും തിരക്കും ഭക്ഷണം കഴിക്കാതെ ഉള്ള ഓട്ടവും ,പുറത്തു നിന്നുള്ള ഭക്ഷണ ശീലവും മനുഷ്യന്റെ ജീവിതത്തെ തന്നെ പൂർണ്ണമായി മാറ്റിയിട്ടുണ്ട് .എല്ലാവരും പണം സമ്പാദിക്കുന്ന തിരക്കിൽ ആണ് .അത് കഴിഞ്ഞു മതി ആരോഗ്യം ,എന്നാൽ ആരോഗ്യം ഉണ്ടെങ്കിൽ അല്ലെ ഈ പണം കൊണ്ടുള്ള ഉപകാരം ഉള്ളു .ഹാർട്ട് അറ്റാക്ക് തടയാൻ ഉള്ള കുറച്ചു മാർഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം .
ഉറക്കം
ഉറക്കം പ്രധാനം. 7 മണിക്കൂര്‍ ഉറക്കം പ്രധാനം, 9 മണിക്കൂറില്‍ കൂടുതലും ഉറങ്ങരുത്. ഇത് പ്രധാനമാണ്. കൂടുതല്‍ ഉറക്കവും കുറവ് ഉറക്കവും വേണ്ടെന്നര്‍ത്ഥം.
ഭക്ഷണ നിയന്ത്രണം
ഭക്ഷണ നിയന്ത്രണം പ്രധാനം. നാല്‍പതുകള്‍ കഴിഞ്ഞാല്‍ ഭക്ഷണനിയന്ത്രണം പ്രധാനം. വറുത്തതും പൊരിച്ചതും, ബേക്കറി, റെഡ് മീറ്റ്, പ്രോസസ് ചെയ്ത നിയന്ത്രിയ്ക്കുക.
വ്യായാമം
ഏറെ നേരം ഇരിയ്ക്കാതിരിയ്ക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. ദിവസവും വ്യായാമം ചെയ്യാം. മുട്ടു മടങ്ങാതെ പാദത്തില്‍ തൊടാന്‍ സാധിയ്ക്കുമോയെന്നറിയണം. സാധിയ്ക്കാതെ വന്നാല്‍ ആരോഗ്യകരമല്ലെന്നര്‍ത്ഥം. ഈ കഴിവ് നേടിയെടുക്കണം.മദ്യപാനം
മദ്യപാനം നിയന്ത്രിയ്ക്കുക. വല്ലപ്പോഴുമാകാം, സ്ഥിരം ശീലമാക്കരുത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ തീര്‍ത്തും ഒഴിവാക്കുക. വൈന്‍ പോലുള്ളവ വല്ലപ്പോഴുമാകാം.പുകവലി
പുകവലി ഒഴിവാക്കുക. നിര്‍ബന്ധമായും. പുകവലി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കും. ഇത് നിര്‍ത്തുക. ഇത് സ്ത്രീയ്‌ക്കെങ്കിലും പുരുഷനെങ്കിലും.