യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരുഹത. Missing woman in Payyannur was found dead in another house

യുവതിയുടെ മൃതദേഹത്തിനു സമീപം ചോരക്കറ. വീട് നോക്കാന്‍ ഏല്‍പ്പിച്ചയാള്‍ 22 കിലോമീറ്റര്‍ അകലെ തൂങ്ങിമരിച്ച നിലയില്‍.

കണ്ണൂര്‍ മാതമംഗലം കോയിപ്രയില്‍ നിന്നും കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അനിലയുടെ മൃതദേഹത്തിനു സമീപം ചോരക്കറ കണ്ടെത്തിയതിനെത്തുടർന്ന് യുവതിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായയും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പയ്യന്നൂര്‍ പൊലീസ് അറിയിച്ചു.

മാതംമംഗലം കോയിപ്രയിലാണ് അനിലയുടെ സ്വദേശം. അനിലയുടെ മൃതദേഹം കിടന്ന വിട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സുദര്‍ശന്‍ പ്രസാദ് എന്ന ഷിജു 22 കിലോമീറ്റര്‍ അകലെ കുട്ടൂര്‍ ഇരൂളില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. യുവതിയെ അന്നൂരിലെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

അനിലയും, സുദര്‍ശന്‍ പ്രസാദും

യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ ബെറ്റിയും കുടുബവും വിനോദയാത്രയ്ക്കു പോയതിനാല്‍ വീട് നോക്കന്‍ സുദര്‍ശനനെയാണ് ഏല്‍പ്പിച്ചിരുന്നത്. വീട്ടില്‍ വളര്‍ത്തുനായയുള്ളതിനാല്‍ ഇതിനെ പരിചരിക്കാനും സുദര്‍ശനെ ഏര്‍പ്പെുത്തിയിരന്നു. ഞായറാഴ്ച രാവിലെ സുദര്‍ശനിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് വീട്ടുടമ അവരുടെ ബന്ധുവിനെ വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹം കണ്ടെത്തിയ വീട്.

എന്നാല്‍ ബെറ്റിയുടെ വീട്ടില്‍ അനില എങ്ങനെയെത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. സുദര്‍ശനുമായി അനിലയ്ക്കു ബന്ധമുണ്ടോയെന്ന കാര്യങ്ങളും അവരുടെ ഫോണ്‍ കോളുകളും പൊലീസ് പരിശോധിച്ചു വരികയാണ്.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലവും തമ്മില്‍ നല്ല ദൂരവ്യത്യാസമുണ്ട്. അതേസമയം, തന്റെ ഭാര്യയായ അനിലയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്‍കിയിരുന്നു. പെരിങ്ങോം പോലീസ് സ്റ്റേഷനിലാണ് അനിലയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് അനിലയെ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.