ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹത്തിന് മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. വിവാഹ ദിനത്തിൽ ചക്കിക്ക് മംഗളാശംസകൾ നേരാൻ മോഹൻലാലും സുരേഷ് ഗോപിയും അടക്കമുള്ളവർ എത്തിയിരുന്നു. വിവാഹ റിസപ്ഷന് ചക്കിയെ അനുഗ്രഹിക്കാൻ മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പമാണ് എത്തിയത്.
റിസപ്ഷനെത്തിയ മമ്മൂട്ടി, ദിലീപിനോടും മകൾ മീനാക്ഷിയോടും കുശലം പറയുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സകുടുംബമാണ് ദിലീപ് വിവാഹത്തിനെത്തിയത്. മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമെത്തിയ ദിലീപിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. ശോഭന, അപർണ ബാലമുരളി, സിദ്ധിഖ്, പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, റഹ്മാൻ,
എം.ജി. ശ്രീകുമാർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, എം. ജയചന്ദ്രൻ തുടങ്ങി മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിവാഹ റിസപ്ഷനിൽ പങ്കെടുത്തിരുന്നു.
View this post on Instagram
ഗുരുവായൂരിൽ നടന്ന ചടങ്ങുകൾക്ക് ശേഷം തൃശൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ദിലീപും കുടുംബവും പങ്കെടുത്തത്. ദിലീപിന്റെ ഇളയമകൾ മാമാട്ടിയുടെ കൈപിടിച്ച് വിവാഹ വേദിയിൽ എത്തുന്ന മീനാക്ഷിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
View this post on Instagram
വെള്ളിയാഴ്ച രാവിലെ ഗുരുവായൂരമ്പല നടയിൽ വച്ചായിരുന്നു നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായത്. നവനീത് ഗിരീഷായിരുന്നു വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും, സിനിമ താരങ്ങളും പങ്കെടുത്തു. പാലക്കാട് നെന്മാറ സ്വദേശിയാണ് വരൻ നവനീത്. യു.കെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് നവനീത്.
View this post on Instagram